
ന്യൂഡല്‍ഹി: രാജ്യത്ത് ടിക്കറ്റ് എടുക്കാതെ തീവണ്ടി യാത്ര ചെയ്തവരില്‍ നിന്ന് റെയില്‍വെ വന്‍ തുക പിഴയീടാക്കി വരുമാനം നേടിയതായി റിപ്പോര്‍ട്ട്. 2016 മുതല്‍ 2019 വരെ റെയില്‍വെ 1,377 കോടി രൂപയോളം പിഴയിനത്തില്‍ വരുമാനം നേടിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ റെയില്‍വെക്ക് പിഴയിനത്തില്‍ 31 ശതമാനം വരുമാന വര്‍ധനവുണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. വിവരവകാശ നിയമ പ്രകാരമുള്ള റിപ്പോര്‍ട്ടിലൂടെ റെയില്‍വെ വന്‍തോതില്‍ പിഴനത്തില്‍ വരുമാനം നേടിയിട്ടുണ്ടെന്ന കണക്കുകള്‍ളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
അതേസമയം 2016-2017 കാലയളിവില്‍ റെയില്‍വെക്ക് പിഴയിനത്തില്‍ വരുമാനമായി ലഭിച്ചത് 405.30 കോടി രൂപയോളമാണ്. 2018-2019 നും ഇടയില്‍ 441.62 കോടി രൂപയോളമാണ് പിഴയിനത്തില്‍ സര്‍ക്കാറിന് വരുമാനമായി ലഭിച്ചിട്ടുള്ളത്. വിവരവകാശ നിയമ പ്രകാരം മധ്യപ്രദേശില്‍ നിന്നുള്ള ആക്ടിടീവിസ്റ്റ് നല്‍കിയ ചോദ്യത്തിനാണ് രെയില്‍വെ ഇത്തരമൊരു കണക്ക് പുറത്തുവിട്ടത്. 2018 ഏപ്രില്‍ മാസം മുതല്‍ 2019 ജനുവരി വരെ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരുടെ എണ്ണം ഏകദേശം 8.9 മില്യനാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് റെയില്‍ 250 രൂപ പിഴയീടാക്കിരുന്നു. പിഴയടക്കാത്തവരെ റെയില്‍വെ സംരക്ഷണ സേനയ്ക്ക് കൈമാറുകയും പിന്നീട് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കുകയും ചെയ്യും. ഇത്തരക്കാര്‍ക്ക് 1000 രൂപ വരെയാണ് പിഴയായി അടയ്‌ക്കേണ്ടത്. 1000 രൂപ പിഴയടക്കാത്തവര്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷയും ഉറപ്പുനല്‍കും. അതേസമയം രാജ്യത്ത് റെയില്‍വെ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.