ബുള്ളറ്റ് ട്രെയിന്‍ ഉടന്‍ യാഥാര്‍ഥ്യമാകും: വി കെ യാദവ്

July 09, 2020 |
|
News

                  ബുള്ളറ്റ് ട്രെയിന്‍ ഉടന്‍ യാഥാര്‍ഥ്യമാകും: വി കെ യാദവ്

മുംബൈ: റെയില്‍വേയുടെ അഭിമാന പദ്ധതികളായ ബുള്ളറ്റ് ട്രെയിനും ചരക്ക് ഇടനാഴിയും വൈകില്ലെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ്. കൊറോണവൈറസിന്റെ പശ്ചാത്തലത്തില്‍ പദ്ധതികള്‍ വൈകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഒട്ടുമിക്ക അടിസ്ഥാന സൗകര്യ വികസന പദ്ധതികളും കൊവിഡിനെ തുടര്‍ന്ന് തടസ്സപ്പെട്ട സാഹചര്യത്തിലാണ് ചെയര്‍മാന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

ചരക്ക് ഇടനാഴി പദ്ധതി 81,000 കോടിയുടേതാണ്. റെയില്‍വേയുടെ ഏറ്റവും വലിയ പദ്ധതിയുമാണിത്. പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് 1,839 കിലോമീറ്റര്‍ ദൂരെ കൊല്‍ക്കത്തയ്ക്ക് അടുത്ത് ദങ്കുനി വരെയും ദില്ലിയില്‍ നിന്ന് 1,483 കിലോമീറ്റര്‍ ദൂരെ മുംബൈ വരെയും നീളുന്ന രണ്ട് ചരക്ക് ഇടനാഴികള്‍ക്കായി ആവിഷ്‌കരിച്ചതാണ് പദ്ധതി.

പദ്ധതിക്ക് വേണ്ടി 99 ശതമാനം ഭൂമിയും ഏറ്റെടുത്തു. 2021 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ശ്രമം. 70 ശതമാനം ചരക്ക് ട്രെയിനുകളും ഈ പാളങ്ങളില്‍ കൂടിയാവും സഞ്ചരിക്കുക. ഇത് യാത്രാ ട്രെയിനുകള്‍ക്ക് സമയം ലാഭിക്കുന്നതിനും സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Related Articles

© 2025 Financial Views. All Rights Reserved