സെയ്ന്റ് ഗോബെയ്‌ന്റെ 1,200 കോടി രൂപയുടെ നിക്ഷേപത്തിന് അംഗീകാരം നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍

May 31, 2021 |
|
News

                  സെയ്ന്റ് ഗോബെയ്‌ന്റെ 1,200 കോടി രൂപയുടെ നിക്ഷേപത്തിന് അംഗീകാരം നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: 1,200 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള സെയ്ന്റ് ഗോബെയ്‌ന്റെ നിര്‍ദ്ദേശത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. നിക്ഷേപത്തിനും ഭാവി പദ്ധതികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ മികച്ച സഹകരണ അന്തരീക്ഷവും പിന്തുണയും നല്‍കുമെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്ലാസ് നിര്‍മ്മാണ കമ്പനിയാണ് സെയ്ന്റ് ഗോബിന്‍.

നിക്ഷേപത്തിലൂടെ സംസ്ഥാനത്ത് നിലവിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. രാജസ്ഥാനില്‍ കമ്പനി അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവയാണ് ഇത്രയും വലിയ നിക്ഷേപമെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഇതിനേക്കാള്‍ മികച്ച സംസ്ഥാന നിക്ഷേപ സാഹചര്യത്തില്‍ ഇതിലും പ്രോത്സാഹനം ലഭക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മികച്ച സഹകരണ അന്തരീക്ഷവും നിര്‍ദ്ദിഷ്ടവും ഭാവിയില്‍ നടത്തുന്നതുമായ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് അദ്ദേഹം സെയ്ന്റ് ഗോബെയ്ന് ഉറപ്പ് നല്‍കി. ഇന്ത്യയിലെ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്കുള്ള ഞങ്ങളുടെ പദ്ധതിക്ക് അനുസൃതമായി, സെന്റ്-ഗോബെയ്ന്‍ ഭിവടിയില്‍ ഒരു പുതിയ ഫ്ലോട്ട് ഗ്ലാസ് പ്ലാന്റ് സ്ഥാപിക്കുമെന്ന് ഇന്ത്യയിലെ സെന്റ്-ഗോബെയ്ന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബി സന്താനം പറഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, മികച്ച ടാലന്റ് പൂള്‍, ഏറ്റവും പ്രധാനമായും മികച്ച സര്‍ക്കാര്‍ സംവിധാനം എന്നിവയുള്ളതിനാല്‍ രാജസ്ഥാന്‍ ഈ നിക്ഷേപത്തിന് അനുയോജ്യമായ സംസ്ഥാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved