റോഡ് നിര്‍മാണ പ്രവര്‍ത്തനത്തില്‍ രാജസ്ഥാന്‍ ഒന്നാമത്; മഹാരാഷ്ട്രയുടെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വര്‍ധനവ്

January 15, 2019 |
|
News

                  റോഡ് നിര്‍മാണ പ്രവര്‍ത്തനത്തില്‍ രാജസ്ഥാന്‍ ഒന്നാമത്; മഹാരാഷ്ട്രയുടെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വര്‍ധനവ്

ദേശീയ പാതയുടെ നിര്‍മാണ വേഗതയില്‍ രാജസ്ഥാന്‍ ഒന്നാമതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ നാല് വര്‍ഷത്തെ ഭരണ കാലയളവിലെ വിലയിരുത്തലിലാണ് ഈ റിപ്പോര്‍ട്ട്. അതിവേഗമാണ് ദേശീയ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാജസ്ഥാന്‍ നടപ്പിലാക്കിയത്.

എന്നാല്‍ ഉത്തര്‍പ്രദേശിലാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റവുമധികം തുക റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. മഹരാഷ്ട്രയുടെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2014-15 വര്‍ഷത്തില്‍ 10 മടങ്ങോളം ഇരട്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. 1346 കിലോ മീറ്റര്‍ ദൂരമാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനം മഹാരാഷ്ട്ര നടത്തിയത്. കര്‍ണാടകയും തമിഴ്‌നാടും റോഡ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്.

 

 

Related Articles

© 2025 Financial Views. All Rights Reserved