
രാകേഷ് ജൂന്‍ജുന്‍വാല പുതുതായി നിക്ഷേപം നടത്തുവാന്‍ തയ്യാറെടുക്കുന്നത് രാഘവ പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേര്‍സ് ലിമിറ്റഡില്‍. ഏകദേശം 31 കോടി രൂപയോളമാണ് രാകേഷ് ജുന്‍ജുന്‍വാല ഈ കമ്പനിയില്‍ നിക്ഷേപിക്കുവാനൊരുങ്ങുന്നത്. രാകേഷ് ജുന്‍ജുന്‍വാലയ്ക്കായി 30.9 കോടി മൂല്യമുള്ള 6,00,000 അണ്‍സെക്യുവേര്‍ഡ് കമ്പല്‍സറി കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ ഇഷ്യൂ ചെയ്യുമെന്ന് രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേഴ്സ് ലിമിറ്റഡ് കമ്പനി അറിയിച്ചു. പ്രൈവറ്റ് പ്ലേസ്മെന്റ് അടിസ്ഥാനത്തില്‍ പ്രിഫെറെന്‍ഷ്യല്‍ രീതിയിലായിരിക്കും ജുന്‍ജുന്‍വാലെയ്ക്ക് കമ്പല്‍സറി കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ ഇഷ്യൂ ചെയ്യുക.
കഴിഞ്ഞ 12 ദിവസങ്ങളില്‍ 51.31 ശതമാനത്തിന്റെ വര്‍ധനവാണ് ഓഹരിയ്ക്കുണ്ടായിരിക്കുന്നത്. കഴിഞ്ഞ 12 മാസങ്ങളില്‍ രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേഴ്സ് ലിമിറ്റഡ് 578 ശതമാനം ഉയര്‍ന്ന ആദായമാണ് ഓഹരിയുടമകള്‍ക്ക് നല്‍കിയത്. 2020 ആഗസ്ത് മാസം 3ാം തീയ്യതി 111 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. 2021 ആഗസ്ത് 3ാം തീയ്യതിയില്‍ എത്തി നില്‍ക്കുന്നത് 752.70 രൂപയിലാണ്. ഒരു വര്‍ഷത്തെ കാലളവില്‍ ഏകദേശം 578 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഓഹരി വിലയിലുണ്ടായിരിക്കുന്നത്. ഓഹരി മൂല്യം മുകളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്.
2020 ജൂണില്‍ രാഘവ പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേര്‍സ് ലിമിറ്റഡില്‍ 5 ലക്ഷം രൂപ നിങ്ങള്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ ഓഹരി മൂല്യം 33.9 ലക്ഷം രൂപയായി ഉയര്‍ന്നിരിക്കും. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 212 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി സ്വന്തമാക്കിയത്. കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍ 818.6 കോടി രൂപയാണ്. 5 ദിവസം, 10 ദിവസം, 20 ദിവസം, 50 ദിവസം, 100 ദിവസം, 200 ദിവസം മൂവിംഗ് ആവറേജുകളേക്കാള്‍ മുകളിലാണ് രാഘവ പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേര്‍സ് ലിമിറ്റഡ് കമ്പനിയുടെ ഓഹരി വില. 515 രൂപ മുഖവില വരുന്ന 6,00,000 സിസിഡികളാണ് കമ്പനി ഇഷ്യൂ ചെയ്യുന്നത്. അവ 515 രൂപയില്‍ ഓര്‍ഡിനറി ഇക്വിറ്റി ഓഹരികളായി മാറ്റുവാന്‍ സാധിക്കുന്നവയാണ്. 515 രൂപയായിരിക്കും മൊത്തത്തിലുള്ള ഇക്വിറ്റി ഓഹരിയുടെ വില. അതായത് 10 രൂപ മുഖവിലയും ഓരോ ഓഹരിക്കും 505 രൂപ പ്രീമിയം തുകയും.
2021 ജൂണില്‍ അവസാനിച്ച പാദത്തില്‍ 4.28 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 0.58 കോടിയായിരുന്നു. ജൂണില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ വരുമാനം 127 ശതമാനം വളര്‍ന്ന് 20.61 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളിവില്‍ 9.07 കോടി രൂപയായിരുന്നു. ഒരു ഷെയറില്‍ നിന്നുള്ള ആദായം 2020 ജൂണ്‍ 0.58 രൂപ ആയിരുന്നത് 2021 ജൂണില്‍ 3.94 രൂപയായി മാറി.