മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ കുടംബം വായ്പാ തട്ടിപ്പില്‍ കുടുങ്ങി; 354 കോടി രൂപയുടെ തട്ടിപ്പ് വെളിപ്പെടുത്തി സെന്ററല്‍ ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്

August 19, 2019 |
|
News

                  മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ കുടംബം വായ്പാ തട്ടിപ്പില്‍ കുടുങ്ങി; 354 കോടി രൂപയുടെ തട്ടിപ്പ് വെളിപ്പെടുത്തി സെന്ററല്‍ ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പുതിയ വാത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 354 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ബന്ധുവിനെതിരെ സിബിഐ കേസെടുത്തതായി റിപ്പോര്‍ട്ട്. മോസെര്‍ബെയറിന്റെ മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ രതുല്‍ പുരിക്കെതിരെയാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. സെന്ററല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമല്‍നാഥിന്റെ ബന്ധുവായ രതുല്‍ പുരിക്കെതിരെ സിബിഐ ്‌കേസെടുത്തിട്ടുള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

തട്ടിപ്പുമായി ബന്ധപ്പെട്ട് രതുല്‍ പുരിക്കെതിരെയും , കുടുംബാംഗങ്ങള്‍ക്കെതിരെയും ഊര്‍ജിതമായ അന്വേഷണം നടത്താനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ആരംഭച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് രതുല്‍ പുരിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും സിബിഐ അന്വേഷണം നടത്തിയേക്കും. ക്രിമിനല്‍ ഗൂഢാലോചന, വ്യാജ രേഖയുണ്ടാക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് രതുല്‍ പുരിക്കെതിരെയും, കുടുംബാംഗങ്ങള്‍ക്കെതരിയും സിബിഐ കുറ്റം ചുമത്തിയിട്ടുള്ളത്. രതുല്‍ പുരിയുടെ അച്ഛനും, അമ്മയ്‌ക്കെതിരെയും സിബിഐ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രതുല്‍ പുരിയുടെ അച്ഛനായ ദീപക് പുരി, അമ്മയായ നിതാ പുരി, സജ്ഞയ് ജെയ്ന്‍, വിനീത് ശര്‍മ്മ എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. 

ബാങ്ക് അനുവദിച്ച വായ്പാ തുക കുടംബാംഗങ്ങള്‍ വ്യക്തിഗത ആവശ്യത്തിനായി ചിലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വായ്പ ലഭിക്കുന്നിതിനായി വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെന്‍ഡ്രല്‍ ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ പരാതിയില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. അതേസമയം വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണം കമല്‍നാഥിന്റെ കുടുംബാംഗങ്ങള്‍ നിഷേധിച്ചു. 

Related Articles

© 2025 Financial Views. All Rights Reserved