
ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നപോകുന്നത്. ടെലികോം മേഖലയുടെ വികസനത്തിനായി ധനമന്ത്രാലയം അടിയന്തിരമായി സാമ്പത്തിക സഹായം നല്‍കണമെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. ലൈസന്‍സ്, ചരക്കുസേവന നികുതി, മറ്റിനത്തിലുള്ള ഫീസ് നിരക്കില്‍ ധനമന്ത്രാലയം ഇളവ് നല്‍കണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടു. നിലവില്‍ ടെലികോം വിഭാഗത്തിന് നല്‍കാനുള്ള 36,000 കോടി രൂപയുടെ ഇന്‍പുട്ട് ക്രെഡിറ്റ് ടാക്‌സില്‍ നികുതിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ടെലികോം കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ധനമന്ത്രാലയത്തിന് അയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഓഗസ്റ്റ് 22 നാണ് ടെലികോം മന്ത്രി ധനമന്ത്രി നിര്‍മ്മല സീതാരമന് സാമ്പത്തിക പ്രതിസന്ധി വിശദീകരിച്ചുകൊണ്ട് കത്തയച്ചത്. ടെലികോം മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നാണ് മന്ത്രിയച്ച കത്തില്‍ പ്രധാന നിര്‍ദേശമെന്നാണ് സൂചന.
ടെലികോം മേഖലയുടെ ആകെ വരുമാനം 2016-2017 സാമ്പത്തിക വര്‍ഷം 1.85 ലക്ഷം കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. 2018-2019 സാമ്പത്തിക വര്‍ഷം ഈ മേഖലയുടെ ആകെ വരുമാനം 1.39 ലക്ഷം കോടി രൂപയിലേക്ക് ചുരുങ്ങുകയും ചെയ്തുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ടെലോകം മേഖയുടെ ആകെ സാമ്പത്തിക ബാധ്യത 8 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളെല്ലാം ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കടബാധ്യതയാണെങ്കില്‍ ഇരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ട്. ഭാരതി എയര്‍ടെല്ലിന്റെ ആകെ കടം 1.16 ലക്ഷം കോടി രൂപയായും, വൊഡാഫോണ്‍ ഐഡിയയുടെ ആകെ കടം 99.30 ലക്ഷം ലക്ഷം കോടി രൂപയായും ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.