മികച്ച തൊഴില്‍ നേടാന്‍ രവിപിള്ളയുടെ മന്ത്രങ്ങള്‍!

January 03, 2020 |
|
News

                  മികച്ച തൊഴില്‍ നേടാന്‍ രവിപിള്ളയുടെ മന്ത്രങ്ങള്‍!

തൊഴിലില്ലായ്മ രൂക്ഷമാകുമ്പോള്‍ വന്‍ മത്സരമാണ് ഈ മേഖലയില്‍ യുവതീ യുവാക്കള്‍ക്ക് നേരിടേണ്ടിവരിക. അനുയോജ്യമായതും നല്ല പാക്കേജോടുകൂടിയതുമായ ജോലി നേടാന്‍ എന്തൊക്കെ ശ്രദ്ധിക്കാമെന്നാണ് ഓരോരുത്തരും ആലോചിക്കുക. എന്നാല്‍  ആഗോള തൊഴില്‍മേഖലയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് കേരളത്തിലെ വിദ്യാഭ്യാസവും മാറണമെന്നാണ് ആര്‍ പി ഗ്രൂപ്പ് ചെയര്‍മാനും മലയാളി വ്യവസായിയുമായ ഡോ.രവിപ്പിള്ള പറയുന്നത്. വിദേശഭാഷകള്‍ പഠിച്ചാല്‍ യുവാക്കള്‍ക്ക് മികച്ച ശമ്പളമുള്ള ജോലി നേടാന്‍ സാധിക്കും. ഇതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും തിരുവനന്തപുരത്ത് നടന്നുവരുന്ന ലോകകേരള സഭയിലെ ചര്‍ച്ചയില്‍ അദേഹം പറഞ്ഞു. 2030 ഓടെ ഫ്രാന്‍സ്,ജര്‍മ്മനി,ബ്രിട്ടണ്‍ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ ജീവനക്കാര്‍ക്കായി ഇന്ത്യയെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും അദേഹം പറഞ്ഞു. ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് ഡിസംബര്‍ മാസവും ഉയര്‍ന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. 

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 7.7% മെന്ന് സെന്റര്‍ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ട്. നവംബറില്‍ തൊഴിലില്ലായ്മ നിരക്ക് 7.48% ആയിരുന്നു. ഒക്ടോബറില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.45%ത്തില്‍ എത്തിയിരുന്നു. തൊഴിലില്ലായ്മ നിരക്ക് നവംബറിനെ അപേക്ഷിച്ച് തുലോം കൂടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നഗരമേഖലകളില്‍ 8.91% പേര്‍ക്കും ഗ്രാമങ്ങളില്‍ 7.13%വും തൊഴിലില്ലായ്മ നിരക്കായി രേഖപ്പെടുത്തിയിരിക്കുന്നു. നവംബറിലെ കണക്കുകളെ അപേക്ഷിച്ച് നോക്കിയാല്‍ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധനവാണ് വന്നിരിക്കുന്നത്. ത്രിപുര,ഹരിയാന,ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങള്‍. തൊഴിലില്ലായ്മ കുറവുള്ള സംസ്ഥാനങ്ങളില്‍ മുമ്പില്‍ കര്‍ണാടകയും അസം സ്ഥാനം പിടിച്ചു. 0.9% ആണ് നിരക്ക്. ത്രിപുരയില്‍ 28.6% ആളുകള്‍ക്കും,ഹരിയാനയില്‍ 27.6% പേര്‍ക്കും തൊഴിലില്ല.

Related Articles

© 2024 Financial Views. All Rights Reserved