
മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സാങ്കേതിക വിലക്ക് റിസര്‍വ് ബാങ്ക് ഭാഗികമായി നീക്കിയെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 17 ന് ബാങ്കിലേക്ക് അയച്ച കത്തിലൂടെ പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിനെ റിസര്‍വ് ബാങ്ക് അനുവദിച്ചതായി സിഎന്‍ബിസി-ടിവി 18 റിപ്പോര്‍ട്ട് ചെയ്തു.
സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ പുതിയ ഡിജിറ്റല്‍ ലോഞ്ചുകളെല്ലാം നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ റിസര്‍വ് ബാങ്ക് എച്ച്ഡിഎഫ്‌സി ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ സമാരംഭിക്കുന്നതില്‍ നിന്നും എച്ച്ഡിഎഫ്‌സിയെ വിലക്കുകയുണ്ടായി.
റിസര്‍വ് ബാങ്കിന്റെ വിലക്ക് ബാങ്കിന്റെ ബിസിനസിനെ ദോഷകരമായി ബാധിച്ചുവെന്ന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശശിധര്‍ ജഗദീശന്‍ കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു.