അര്‍ബന്‍ സഹകരണ ബാങ്കുകളുടെ നയരൂപീകരണത്തിന് ആര്‍ബിഐ സമിതി; എന്‍ എസ് വിശ്വനാഥന്‍ അധ്യക്ഷന്‍

February 17, 2021 |
|
News

                  അര്‍ബന്‍ സഹകരണ ബാങ്കുകളുടെ നയരൂപീകരണത്തിന് ആര്‍ബിഐ സമിതി;  എന്‍ എസ് വിശ്വനാഥന്‍ അധ്യക്ഷന്‍

മുംബൈ: അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ശാക്തീകരണത്തിനും നിയന്ത്രണങ്ങള്‍ക്കുമുള്ള നയരേഖയ്ക്ക് രൂപം നല്‍കാന്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) എട്ടംഗ സമിതിക്ക് രൂപം നല്‍കി. ആര്‍ബിഐ മുന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ എന്‍ എസ് വിശ്വനാഥന്‍ അധ്യക്ഷനായ സമിതി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നബാര്‍ഡ് മുന്‍ ചെയര്‍മാന്‍ ഹര്‍ഷകുമാര്‍ ഭന്‍വാല അടക്കമുള്ളവരാണ് സമിതി അംഗങ്ങള്‍. രാജ്യത്താകെ 1482 അര്‍ബന്‍ സഹകരണ ബാങ്കുകളും 58 സംസ്ഥാനാന്തര സഹകരണ ബാങ്കുകളുമാണ് നിലവിലുള്ളത്. 8.6 കോടി നിക്ഷേപകരും 4.85 ലക്ഷം കോടി രൂപയുടെ നിക്ഷേപവും ഇവയ്ക്കുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved