പേടിഎമ്മിനെതിരെ നടപടിയുമായി ആര്‍ബിഐ; പുതിയ ഉപഭോക്താക്കളെ സ്വീകരിക്കരിക്കുന്നതിന് വിലക്ക്

March 12, 2022 |
|
News

                  പേടിഎമ്മിനെതിരെ നടപടിയുമായി ആര്‍ബിഐ; പുതിയ ഉപഭോക്താക്കളെ സ്വീകരിക്കരിക്കുന്നതിന് വിലക്ക്

പേടിഎം പേമെന്റ് ബാങ്കിനെതിരേ നടപടിയുമായി റസര്‍വ്വ് ബാങ്ക്. ആര്‍ബിഐ പുറത്തിറക്കിയ ഉത്തരവില്‍ പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിനോട് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നത് നിര്‍ത്താന്‍ നിര്‍ദേശിച്ചു. പേടിഎമ്മില്‍ നിരീക്ഷിച്ച ചില സൂപ്പര്‍വൈസറി ആശങ്കകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു. ബാങ്കിന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ ഓഡിറ്റ് നടത്താന്‍ ഐടി സ്ഥാപനത്തെ നിയമിക്കണമെന്നും ആര്‍ബിഐ ഉത്തരവില്‍ പറയുന്നു.

ഐടി ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം പുതിയ ഉപഭോക്താക്കള്‍ക്ക് പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിന് അനുമതി നല്‍കണമോയെന്ന കാര്യം ആര്‍ബിഐ പരിഗണിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. 1949 ബാങ്കിങ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 35 എ പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്.

ഡിസംബറില്‍ 926 ദശലക്ഷത്തിലധികം യുപിഐ ഇടപാടുകള്‍ ലഭിച്ചതായി പേടിഎം പേയ്മെന്റ് ബാങ്ക് നേരത്തെ പറഞ്ഞിരുന്നു. ഈ നാഴികക്കല്ല് കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ ഗുണഭോക്തൃ ബാങ്കാണിത്. 2015 ഓഗസ്റ്റിലാണ് പേടിഎം പേമെന്റ് ബാങ്കിന് റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയത്. 2017 മെയ് 23നാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 58 മില്ല്യണ്‍ അക്കൗണ്ടുകളാണ് പേടിഎം ബാങ്കില്‍ ഉള്ളത്.

ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 35 എ

ഏതെങ്കിലും ബാങ്കിംഗ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ബാങ്ക് നിക്ഷേപകരുടെ താല്‍പ്പര്യത്തിന് നിരക്കാത്തതോ മുന്‍വിധി ഉണ്ടാക്കുന്നതോ ആയ രീതിയില്‍ നടത്തുന്നത് തടയാനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഈ നിയമം ആര്‍ബിഐക്ക് അധികാരം നല്‍കുന്നു. ബാങ്കിംഗ് കമ്പനിക്കുള്ളില്‍ അധികാരവും നിയന്ത്രണം ഉറപ്പാക്കാന്‍ ആര്‍ബിഐ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ നിയമത്തിന് കീഴിലുള്ള നിയന്ത്രണം ഉപയോ?ഗപ്പെടുത്താവുന്നതാണ്.

Read more topics: # RBI, # പേടിഎം, # Paytm,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved