
ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2019 മാര്‍ച്ച് മാസം വരെ രാജ്യത്തെ 1851 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന അനുമതി റദ്ദ് ചെയ്തതായി റിപ്പോര്‍ട്ട്. അതേസമയം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന അുമതിയാണ് കഴിഞ്ഞവര്‍ഷം ആര്‍ബിഐ റദ്ദ് ചെയ്തിട്ടുള്ളത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ മൂലധന പര്യാപ്തിയില്ലാത്തത് മൂലവും, ആവശ്യമായ വായ്പാ ശേഷിയില്ലാത്തതുമാണ് രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ മുതിര്‍ന്നിട്ടുള്ളത്.
നിലവില്‍ രാജ്യത്ത് 9,700 ധനകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്നാണ് ബ്ലൂംബര്‍ഗ് അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ധനകാര്യ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണതോടെ രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് തകര്‍ച്ച നേരിട്ടു. വാഹന വായ്പയ്ക്കാവശ്യമായ കരുതല്‍ ധനം രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ കയ്യില്‍ ഇല്ലാതെ പോയതാണ് പ്രധാന കാരണം. രാജ്യത്തെ ഹൗസിങ് ഫിനാന്‍സിങ് രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ ദെവാന്‍ ഹൗസിങ് ഫിനാന്‍സിങ് കോര്‍പറേഷന്‍, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നീ ധനതകാര്യ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധികളിലേക്ക് വീഴുകയും, തിരിച്ചടവ് മുടങ്ങുകയും ചെയ്തതോടെയാണ് ഈ മേഖലതളര്‍ച്ചയിലേക്ക് നീങ്ങാന്‍ കാരണമായത്.
എന്നാല്‍ രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ആര്‍ബിഐ വേഗത്തില്‍ നിരീക്ഷിച്ചുവരികയാണ്. രാജ്യത്തെ 50 ല്‍ കൂടുതല്‍ എന്‍ബിഎഫ്‌സി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ആര്‍ബിഐ സൂക്ഷമമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. നിലവില്‍ രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തളര്‍ച്ച മറ്റ് മേഖലയ്ക്ക് കൂടി ബാധിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടുള്ളത്. ചെറുകിട വ്യവസായിക മേഖയടക്കം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.