എടിഎമ്മില്‍ നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ ആര്‍ബിഐ നിര്‍ദേശം

June 19, 2020 |
|
News

                  എടിഎമ്മില്‍ നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ ആര്‍ബിഐ നിര്‍ദേശം

മുംബൈ: എടിഎമ്മില്‍ നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം. എടിഎം വഴി കൂടുതല്‍ പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്. റിസര്‍വ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയുടേതാണ് നിര്‍ദേശം. വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് ഈ നിര്‍ദേശം പുറത്തറിയുന്നത്. റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഓരോ തവണ 5000 രൂപയ്ക്കുമുകളില്‍ പണം പിന്‍വലിക്കുമ്പോഴും ഉപഭോക്താവില്‍ നിന്ന് നിശ്ചിത നിരക്ക് ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാങ്ക്സ് അസോസിയേഷന്‍ ചീഫ് എക്സിക്യുട്ടീവ് വി.ജി കണ്ണന്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2019 ഒക്ടോബര്‍ 22ന് ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. 2008 ലും 2012 ലും നിശ്ചിത എണ്ണം പിന്‍വലിക്കലുകള്‍ക്കു ശേഷം നിരക്ക് ഈടാക്കി വരുന്നുണ്ടെങ്കിലും എടിഎമ്മുകള്‍ പരിപാലിക്കുന്നതിനുള്ള ചെലവേറിയതാണ് ഈ നിര്‍ദേശത്തിനു പിന്നില്‍.

Related Articles

© 2025 Financial Views. All Rights Reserved