
മുംബൈ: രാജ്യത്തിന്റെ സ്വന്തം ഡിജിറ്റല്‍ നാണയത്തിന്റെ മാതൃക ഈ വര്‍ഷാവസാനത്തോടെ പുറത്തിറക്കുമെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ടി. രവിശങ്കര്‍. എന്നാല്‍, തീയതി പ്രഖ്യാപിക്കാനാകില്ലെന്നും ധനനയ പ്രഖ്യാപന യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ബ്ലാക്ക്‌ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ ബിറ്റ് കോയിന്‍ പോലുള്ള ഡിജിറ്റല്‍ നാണയങ്ങള്‍ക്ക് സ്വീകാര്യത കൂടിയതോടെയാണ് ഇന്ത്യയും ഡിജിറ്റല്‍ നാണയത്തിനുള്ള തയാറെടുപ്പ് തുടങ്ങിയത്.
ബിറ്റ്‌കോയിന്‍ ഇന്ത്യയില്‍ വിലക്കിയിട്ടില്ലെങ്കിലും ആര്‍ബിഐ നിയമപരമായ അനുമതി നല്‍കിയിട്ടില്ല. ചൈന ഡിജിറ്റല്‍ നാണയത്തിന്റെ പരീക്ഷണ വിനിമയം തുടങ്ങിയിട്ടുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ടും, യു.എസ് ഫെഡറല്‍ റിസര്‍വും നാണയം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.