
ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്കിന്റെ പുതിയ വായ്പാ നയത്തില്‍ മാറ്റങ്ങളൊന്നുമില്ല. അടിസ്ഥാന പലിശ നിരക്കായ റിപ്പോ നിരക്കിലും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റങ്ങള്‍ വരുത്തിയില്ല. റിപ്പോ നിരക്കില്‍ 5.15 ശതമാനമായി തന്നെ തുടരും. എതിരഭിപ്രായങ്ങളില്ലാതെയാണ് പുതിയ വായ്പാ നയം പ്രഖ്യാപിച്ചത്. അതേസമയം എല്ലാ പ്രവചനങ്ങളയെും തെറ്റിച്ചാണ് ഇന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചത്. നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുങ്ങിയത് മൂലം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ 25 ബേസിസ് പോയന്റ് വരെ കുറക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു വിലിയിരുത്തിയിരുന്നു. എന്നാല്‍ ഇതിനെല്ലാം വിപരീതമായിട്ടാണ് ആര്‍ബിഐ പുതിയ തീരുമാനം എടുത്തത്.
നടപ്പുവര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 6.1 ശതമാനത്തില്‍ നിന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് ശതമാനമായി താഴ്ത്തി. നടപ്പുവര്‍ഷം ഇന്ത്യ മികച്ച വളര്‍ച്ച കൈവരിക്കില്ലെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും ഇപ്പോള്‍ വിലയിരുത്തിയിട്ടുള്ളത്. നിലവില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഈ വര്‍ഷം ഇതുവരെ നിരക്ക് 135 ബേസിസ് പോയിന്റ് കുറച്ചുകൊണ്ട് റിപ്പോ നിരക്ക് 5.15 ശതമാനത്തിലേക്ക് എത്തിച്ചിട്ടുണ്ട്. രാജ്യത്തെ ഉപഭോഗ മേഖലയെയും വ്യവസായിക മേഖലയെയും ശക്തിപ്പെടുത്തുക എതാണ് ആര്‍ബിഐയുടെ പുതിയ ലക്ഷ്യം.
രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് തഴെയെത്തിയത് മൂലം റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് വീണ്ടും കുറക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍, യോഗത്തില്‍ റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ബാങ്ക് തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനമായിരുന്നു. മുന്‍പാദത്തില്‍ അഞ്ച് ശതമാനമായിരുന്നു രേഖപ്പെടുത്തിയത്.