വായ്പാ പുനക്രമീകരണ നടപടികള്‍ക്കായി അഞ്ച് അംഗ വിദഗ്ധ സമിതി രൂപീകരിച്ച് റിസര്‍വ് ബാങ്ക്

August 08, 2020 |
|
News

                  വായ്പാ പുനക്രമീകരണ നടപടികള്‍ക്കായി അഞ്ച് അംഗ വിദഗ്ധ സമിതി രൂപീകരിച്ച് റിസര്‍വ് ബാങ്ക്

മുംബൈ: വായ്പാ പുനക്രമീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനായി അഞ്ച് അംഗ വിദഗ്ധ സമിതി രൂപീകരിച്ച് റിസര്‍വ് ബാങ്ക് (ആര്‍ബിഐ). 1,500 കോടിയിലധികം തിരിച്ചടവുളള വായ്പകള്‍ക്കായി നടപ്പാക്കുന്ന നടപടികള്‍ സമിതി വിലയിരുത്തേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

വായ്പകളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട ധനകാര്യ നടപടികളെ സംബന്ധിച്ച ശുപാര്‍ശകള്‍ കമ്മിറ്റി ആര്‍ബിഐക്ക് സമര്‍പ്പിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. 30 ദിവസത്തിനുള്ളില്‍ ഇത് പരിഷ്‌കാരങ്ങളോടൊപ്പം പ്രസിദ്ധീകരിക്കും. മുതിര്‍ന്ന ബാങ്കര്‍ കെ വി കമാത്തിന്റെ നേതൃത്വത്തിലുളള കമ്മിറ്റിയില്‍ മറ്റ് നാല് അംഗങ്ങളുണ്ടാകും- ദിവാകര്‍ ഗുപ്ത (അദ്ദേഹത്തിന്റെ കാലാവധി സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും) എ ഡി ബി വൈസ് പ്രസിഡന്റായി കാലാവധി പൂര്‍ത്തിയായ ശേഷമാകും അദ്ദേഹം കമ്മിറ്റിയുടെ ഭാഗമാകുക.

ടി എന്‍ മനോഹരന്‍, കാനറ ബാങ്ക് ചെയര്‍മാന്‍ പദവിയില്‍ നിന്ന് മാറിയ ശേഷം, ആഗസ്റ്റ് 14 മുതല്‍ സമിതിയുടെ ഭാഗമാകും. അശ്വിന്‍ പരേഖാണ് സമിതിയുടെ മെമ്പര്‍ സെക്രട്ടറി ആകുന്നത്. (ചീഫ് എക്സിക്യൂട്ടീവ്- ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍, സ്ട്രാറ്റജി അഡൈ്വസര്‍- അഡൈ്വസറി സര്‍വീസസ് എല്‍എല്‍പി) ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ മറ്റൊരു ചീഫ് എക്സിക്യൂട്ടീവായ സുനില്‍ മേത്തയും സമിതിയുടെ ഭാഗമാണ്. അദ്ദേഹം പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മേധാവിയാണ്.

Related Articles

© 2025 Financial Views. All Rights Reserved