
2023 സാമ്പത്തിക വര്‍ഷത്തിലെ സിപിഐ പണപ്പെരുപ്പ പ്രവചനം 4.5 ശതമാനമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യാഴാഴ്ച പറഞ്ഞു. ടോളറന്‍സ് ബാന്‍ഡിനൊപ്പം നടപ്പ് പാദത്തില്‍ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയിലാകുമെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നിരക്ക് കുറയുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പ്രതീക്ഷ പങ്കുവെച്ചു.
എന്നിരുന്നാലും, ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടം, പണപ്പെരുപ്പ വീക്ഷണത്തിന് ഒരു വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ നവംബറില്‍ വരുത്തിയ പെട്രോള്‍, ഡീസല്‍ നികുതി ഇളവുകള്‍ സമ്മര്‍ദ്ദം ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും, മൊത്തത്തില്‍ പണപ്പെരുപ്പം ഉയര്‍ന്നതായി തുടരുന്നുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
റോയിട്ടേഴ്സ് വോട്ടെടുപ്പ് പ്രകാരം, ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം ജനുവരിയില്‍ 6 ശതമാനമായി ത്വരിതപ്പെടുത്തും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വിലയും ടെലികോം വിലകളയും അടിസ്ഥാനപ്പെടുത്തിയതാകും സെന്‍ട്രല്‍ ബാങ്കിന്റെ ടോളറന്‍സ് ബാന്‍ഡിന്റെ ഉയര്‍ന്ന പരിധി.
ലോകമെമ്പാടും പണപ്പെരുപ്പം കുതിച്ചുയരുകയാണ്. ഇന്ത്യയും ഒരു അപവാദമല്ല, എന്നാല്‍ വിലക്കയറ്റം ചരിത്രപരമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി താരതമ്യേന നിയന്ത്രണത്തിലാണ്. ഇത് സെന്‍ട്രല്‍ ബാങ്കിനെ ഇപ്പോള്‍ പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരാന്‍ അനുവദിക്കുന്നു. 2026 മാര്‍ച്ച് 31 വരെ വാര്‍ഷിക പണപ്പെരുപ്പം 4 ശതമാനമായി നിലനിര്‍ത്താന്‍ എംപിസിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനം ആയിരിക്കുമെന്ന് ഗവര്‍ണര്‍ പ്രവചിച്ചു.
കൂടാതെ, സെന്‍ട്രല്‍ ബാങ്ക് ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് അല്ലെങ്കില്‍ റിപ്പോ നിരക്ക് തുടര്‍ച്ചയായ പത്താം തവണയും 4 ശതമാനമായി തന്നെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആര്‍ബിഐ വളരെ അയഞ്ഞ പണനയം സ്വീകരിച്ചു. മതിയായ പണലഭ്യതയോടെ സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിനായുള്ള നീക്കത്തിലാണ് ആര്‍ബിഐ. മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ ഇന്ന് അവസാനിച്ചു. 2022 ലെ കേന്ദ്ര ബജറ്റ്, പണപ്പെരുപ്പ ആശങ്കകള്‍, വികസിച്ചുകൊണ്ടിരിക്കുന്ന ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് ദ്വിമാസ നയ യോഗം നടന്നത്.