
എന്‍ബിഎഫ്‌സി പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ നയവുമായി ആര്‍ബിഐ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. കിട്ടാക്കടവുമായി ബന്ധപ്പെട്ട് നിഷ്‌ക്രിയ ആസ്തിയാക്കി മാറ്റാന്‍ ബാങ്കുകളോട് നിര്‍ദേശിച്ചത് പോലെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ (എന്‍ബിഎഫ്‌സി) യും, ഭവനവായ്പാ സ്ഥാപനങ്ങളിലെയും ആസ്തിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും, പ്രശ്‌ന പരിഹാരത്തിന് മുതിരുകയും, ആസ്തി ഗുണ മേന്‍മ പരിശോധിക്കുകയും ചെയ്യുകയെന്നതാണ് ആര്‍ബിഐയുടെ പുതിയനീക്കം. ബാങ്കുകളുടെ കിട്ടാക്കടം പരിഹരിച്ച രീതിയില്‍ തന്നെ എന്‍ബിഎഫ്‌സിയിലും അതേനയം പ്രയോഗിക്കുകയെന്നതാണ് ആര്‍ബിഐ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അതേസമയം എന്‍ബിഎഫ്‌സി സ്ഥാപനങ്ങളിലെ പ്രതിസന്ധി എപ്പോള്‍ അവസാനിക്കുമെന്ന് പറയാനാകില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയതാണ്.
സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട എന്‍എബിഎഫ്‌സി സ്ഥാപനങ്ങളെ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താനും ആര്‍ബിഐ ലക്ഷ്യമിടുന്നുണ്ട്. അതേസമയം മൂലധന പര്യാപ്തി കൈവരിക്കാത്ത വിവിധ എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐ ഇപ്പോള്‍ പ്രവര്‍ത്തന അനുമതി നിഷേധിച്ചിരിക്കുകയാണ്. 2019 മാര്‍ച്ച് 31 വരെ രാജ്യത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനവും, സേവനവും, മൂലധനപര്യാപിതിയും കൈവരിക്കാത്ത 1701 എന്‍ബിഎഫ്‌സി സ്ഥാപനങ്ങളുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റദ്ദ് ചെയ്തു. ഇത് മൂലം രാാജ്യത്തെ 1701 എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന അവസ്ഥയിലേക്കെത്തുമെന്നുറപ്പായി.
റിസര്‍വ് ബാങ്ക് നിിര്‍ദേശിച്ച മൂലധന പര്യാപ്തി നേടാത്ത വിവിധ എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ക്ക് നേരെ കര്‍ശന നടപടികള്‍ എടുക്കുമെന്ന് ആര്‍ബിഐ നേരത്തെ വ്യക്തമാക്കിയതാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ഐഎല്‍ ആന്‍ഡ് എഫ്എസ്) കടം തിരിച്ചടവ് വീഴ്ച വരുത്തിയതോടെ ഷാഡോ ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിക്ക് തൊട്ടുപിന്നാലെ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആര്‍ബിഐ ശക്തമായ നടപടികളാണ് എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ക്കെതിരെ എടുത്തിട്ടുള്ളത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ 779 ലൈസന്‍സുകളാണ് ഇിതനകം ആര്‍ബിഐ റദ്ദ് ചെയ്തത്.