
ക്രിപ്‌റ്റോ കറന്‍സികളോടുള്ള ഇന്ത്യയുടെ പ്രത്യക്ഷമായ ആവേശവും പരസ്യമായ താല്‍പ്പര്യ പ്രകടനങ്ങളും അതിശയോക്തിപരമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ്. റെഗുലേറ്ററി അധികാരങ്ങള്‍ക്ക് കീഴില്‍ അല്ലാതെയുള്ള ഒരു നോവല്‍ അസറ്റ് ക്ലാസിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനുള്ള മാര്‍ക്കറ്റിംഗ് തന്ത്രമാണ് ഫലവത്താകുന്നത്. എന്നാല്‍ ക്രിപ്റ്റോകള്‍ക്ക് മേലുള്ള ഇന്ത്യാക്കാരുടെ അമിതാവേശം ആശങ്ക വയ്ക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങള്‍ രാജ്യത്ത് കുമിഞ്ഞു കൂടുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ജിഎസ്ടി പോലുള്ളവയ്ക്ക് കീഴില്‍ നിയന്ത്രണങ്ങള്‍ വരുത്തുന്നതോടൊപ്പം ആര്‍ബിഐ ശുപാര്‍ശകള്‍ സര്‍ക്കാര്‍ സജീവമായി പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ക്രിപ്റ്റോ കറന്‍സി നിക്ഷേപം മാത്രമല്ല, നിക്ഷേപകരുടെ എണ്ണത്തിലും, വന്‍ വര്‍ദ്ധനവാണുള്ളത്. ക്രിപ്റ്റോകറന്‍സി നിക്ഷേപം കൃത്യമായി ആരുടേതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിനും തലവേദനയുണ്ടാക്കുന്നുണ്ട്.
സ്‌ക്വിഡ് ഗെയിം ക്രിപ്റ്റോ പോലുള്ളവയില്‍ വന്‍ അഴിമതികള്‍ നടക്കുന്നുണ്ടോയെന്ന സംശയവും പലരും പ്രക്ടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കൂടുതല്‍ ഉയര്‍ന്നതും ആദ്യത്തെ നൂറു റാങ്കില്‍പ്പെടുന്നതുമായ ക്രിപ്റ്റോകറന്‍സികളുടെ വിലനിലവാരം താഴെ കൊടുത്തിരിക്കുന്നു. 35 മുതല്‍ 150 ശതമാനം വരെയാണ് വിലകളില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം 68000 ഡോളര്‍ വരെയാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ ട്രെയ്ഡ് ചെയ്യപ്പെട്ടത്. ഇന്നത് ഇടിഞ്ഞെങ്കിലും 65000 ഡോളര്‍ നിലവാരത്തിലാണ് 35000 ഡോളര്‍ വരെ താഴേക്ക് പോയിടത്തുനിന്നാണ് ക്രിപ്റ്റോ വിപണിക്കൊപ്പം ബിറ്റ്കോയിന്‍ മൂല്യവും വളര്‍ന്നത്.