
ന്യൂഡല്‍ഹി:വ്യാവസായിക സംഘടനകളുമായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ആര്‍ബിഐയുടെ 25ാമത് ഗവര്‍ണറായി ചുമതലയേറ്റ ഇദ്ദേഹം ചെറുകിട ഇടത്തരം സംഭരംഭകരുമായും, ബാങ്കിങ് ഇതര കമ്പനികളുമായും കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ഈ മേഖലയിലുള്ളവരുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമാണ് പുതിയ ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്.
വ്യാവസായിക സംഘടനകളുമായി ജനുവരി 17 ന് ചര്‍ച്ച നടത്തിയേക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ട്വിറ്ററിലൂടെ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് സഹായകമാവുന്ന നയങ്ങളും തീരുമാനങ്ങളും ഉണ്ടാകുമെന്നാണ് സൂചന. വ്യാവസായ സംഘടനകളുമായി കൂടിക്കാഴ്ച നടത്താന്‍ ആര്‍ബിഐ ഗവര്‍ണര്‍ തയ്യാറയതിനെ കൂടുതല്‍ പ്രതീക്ഷയോടെയാണ് ചെറുകിട ഇടത്തരം സംരംഭകര്‍ കാണുന്നത്.