
ന്യൂഡല്‍ഹി: യുഎഇ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിന് ഇന്ത്യയില്‍ രണ്ട് ശാഖകള്‍ കൂടി തുടങ്ങാന്‍ അനുമതി. ഇന്ത്യ-യുഎഇ ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ദുബെയില്‍ നടന്ന ജോയിന്റ് ടാസ്‌ക്‌ഫോഴ്‌സ് യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.
എമിറേറ്റ്‌സ് എന്‍.ബി.ഡി റെപ്രസെന്റീവ് ഓഫീസറെ 2000 മുതല്‍ ഇന്ത്യയില്‍ നിലനിര്‍ത്തുന്നുണ്ട്. 2017ലാണ് മുംബൈയില്‍ ആദ്യ ബ്രാഞ്ച് തുടങ്ങുന്നതിനുള്ള അനുമതി ബാങ്കിന് ലഭിച്ചത്. ഇതുകൂടാതെ ഈജിപ്ത്, തുര്‍ക്കി, സൗദി അറേബ്യ, സിംഗപ്പൂര്‍, ആസ്ട്രിയ, തുടങ്ങിയ രാജ്യങ്ങളിലും ബാങ്കിന് ശാഖകളുണ്ട്.
യുഎഇയുമായുള്ള ചര്‍ച്ചയില്‍ സ്വര്‍ണ ബോണ്ടുകളുടെ നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിച്ചുവെന്നും പിയൂഷ് ഗോയല്‍ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപക കരാറിനെ കുറിച്ചും ചര്‍ച്ചയുണ്ടായി. ദുബൈ എക്‌സ്‌പോ വേദി സന്ദര്‍ശിക്കാന്‍ യുഎഇ സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ട്. അടുത്ത ആറ് മാസത്തിനുള്ളില്‍ മോദി യുഎഇ സന്ദര്‍ശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.