
കൊച്ചി: ഉപഭോക്താക്കളുടെ കെവൈസി വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ പിഴവ് വരുത്തിയതിന് ആക്‌സിസ് ബാങ്കിന് പിഴ ചുമത്തി ആര്‍ബിഐ. ആര്‍ബിഐയുടെ കെവൈസി മാനദണ്ഡങ്ങളിലെ ചില വ്യവസ്ഥകള്‍ ലംഘിച്ചതിന് ആണ് പിഴ ചുമത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് പിഴ. 2020 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആക്‌സിസ് ബാങ്കിലെ ഒരു അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ചട്ടലംഘനം ശ്രദ്ധയില്‍ പെട്ടത്.2016-ആര്‍ബിഐയും കെവൈസി മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ചാണ് പിഴ.
ഉപഭോക്താവിനെക്കുറിച്ചും ഉപഭോക്താവിന്റെ ബിസിനസിനെക്കുറിച്ചും റിസ്‌ക് പ്രൊഫൈലിനെക്കുറിച്ചും ഉള്ള വിവരങ്ങള്‍ക്ക് അനുശൃതമായി ഇടപാടുകള്‍ നിരീക്ഷിക്കാത്തതിനാണ് പിഴ. അക്കൗണ്ട് നിരീക്ഷിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ബാങ്കിന് ആര്‍ബിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ബാങ്കുകളുടെ പേയ്‌മെന്റ് നയങ്ങള്‍ സംബന്ധിച്ച സെന്‍ട്രല്‍ ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ആക്‌സിസ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ചു കോടി രൂപ ജൂലൈയില്‍ പിഴ ചുമത്തിയിരുന്നു. റെഗുലേറ്ററി നിയമങ്ങള്‍ പാലിക്കുന്നതിലെ പോരായ്മകള്‍ അടിസ്ഥാനമാക്കിയായിരുന്നു നടപടി.
ചില സംശയകരമായ ഇടപാടുകളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് നേരത്തെ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബാങ്കിന്റെ മറുപടി തൃപ്തികരമായിരുന്നില്ല.
ബാങ്ക് പ്രതിനിധികളുമായി ഇത് സബന്ധിച്ച് ചര്‍ച്ച നടത്തിയെങ്കിലും ചട്ട ലംഘനം നടന്നതിനാലാണ് ആക്‌സിസ് ബാങ്ക് പിഴ ചുമത്തിയത്. ഇതിനൊപ്പം മഹാബലേശ്വര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന് ഒരു ലക്ഷം രൂപയും അലിബാഗ് കോ-ഓപ്പറേറ്റീവ് ബാങ്കിന് അഞ്ച് ലക്ഷം രൂപയുംറിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരുന്നു.