8 സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ ചുമത്തി

March 15, 2022 |
|
News

                  8 സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ ചുമത്തി

മുംബൈ: നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് എട്ട് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് 12.75 ലക്ഷം രൂപ പിഴ ചുമത്തി. എക്സ്പോഷര്‍ മാനദണ്ഡങ്ങളും മറ്റ്  നിര്‍ദ്ദേശങ്ങളും പാലിക്കാത്തതിനാണ് പശ്ചിമ ബംഗാളിലെ ദി നാബാപള്ളി കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 4 ലക്ഷം രൂപ പിഴയിട്ടത്.

സൂപ്പര്‍വൈസറി ആക്ഷന്‍ പ്രകാരം ആര്‍ബിഐ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍, 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റിന്റെ ചില വകുപ്പുകള്‍ ലംഘിച്ചതിന് ദി ബാഗത് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ രണ്ട് ബ്രാഞ്ചുകള്‍ക്ക് 3 ലക്ഷം രൂപയും പിഴ ചുമത്തിയതായി ആര്‍ബിഐ പറഞ്ഞു.

എക്സ്പോഷര്‍ മാനദണ്ഡങ്ങളും മറ്റ് നിര്‍ദ്ദേശങ്ങളും ലംഘിച്ചതിന് മണിപ്പൂര്‍ വിമന്‍സ് കോഓപ്പറേറ്റീവ് ബാങ്കിന് 2 ലക്ഷം രൂപപിഴ ചുമത്തി. യുപിയിലെ നാഗിനയിലെ യുണൈറ്റഡ് ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപയും നര്‍സിംഗ്പൂരിലെ ജില്ലാ സഹകാരി കേന്ദ്രീയ ബാങ്ക് മര്യാദിറ്റിന് ഒരു ലക്ഷം രൂപയും അമരാവതി മര്‍ച്ചന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 50,000 രൂപയും  നാസിക്കിലെ ഫൈസ് മെര്‍ക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 25,000 രൂപയും അഹമ്മദാബാദിലെ നവനിര്‍മാന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 1 ലക്ഷം രൂപയും ആര്‍ബിഐ പിഴ ചുമത്തി.

Related Articles

© 2025 Financial Views. All Rights Reserved