
പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് റിസര്‍വ് ബാങ്ക് ഒരു കോടി രൂപ പിഴ ചുമത്തിയതായി പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു. 2010 ഏപ്രില്‍ മുതല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയോ അംഗീകാരമോ ഇല്ലാതെ ഭൂട്ടാനിലെ ഡ്രൂക്ക് പിഎന്‍ബി ബാങ്ക് ലിമിറ്റഡുമായി (ബാങ്കിന്റെ അന്താരാഷ്ട്ര അനുബന്ധ സ്ഥാപനമായ) ബാങ്ക് ഉഭയകക്ഷി എടിഎം പങ്കിടല്‍ ക്രമീകരണം നടത്തുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റ് 2007 (പിഎസ്എസ് ആക്റ്റ്) ലെ സെക്ഷന്‍ 26 (6) നിയമ ലംഘനത്തിനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഒരു കോടി രൂപ പിഴ ചുമത്തിയത്. പിഎന്‍ബിയുടെ ഓഹരികള്‍ ഇന്നലെ 1.37 ശതമാനം ഉയര്‍ന്ന് 29.50 രൂപയായി. അതേസമയം, പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിലും പ്രവര്‍ത്തിപ്പിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന അഞ്ച് പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാരുടെ (പിഎസ്ഒ) അനുമതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായും റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
റെഗുലേറ്ററി ആവശ്യകതകളുമായി പൊരുത്തപ്പെടാത്തതിനാല്‍ കാര്‍ഡ് പ്രോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഇന്‍കാഷ്മൈ മൊബൈല്‍ വാലറ്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കി. ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി-മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം ലിമിറ്റഡും പൈറോ നെറ്റ്വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡും അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വമേധയാ റിസര്‍വ് ബാങ്കില്‍ സമര്‍പ്പിച്ചു.