മണപ്പുറം ഫിനാന്‍സിന് തിരിച്ചടി; 17 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ

April 19, 2022 |
|
News

                  മണപ്പുറം ഫിനാന്‍സിന് തിരിച്ചടി; 17 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ

മണപ്പുറം ഫിനാന്‍സിംഗിന് തിരിച്ചടി. കെവൈസി നിയമങ്ങളും പ്രീപെയ്ഡ് പേയ്മെന്റ് മാനദണ്ഡങ്ങളും ലംഘിച്ചതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ മണപ്പുറം ഫിനാന്‍സിംഗിന് 17 ലക്ഷം രൂപ പിഴ ചുമത്തി.

2022 ഏപ്രില്‍ 18-ന് പുറത്തിറക്കിയ ആര്‍ബിഐ പത്രക്കുറിപ്പ് പ്രകാരം, 2007ലെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് സെക്ഷന്‍ 30 പ്രകാരം ആര്‍ബിഐയില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. റെഗുലേറ്ററി കംപ്ലയിന്‍സിലെ പോരായ്മകളെ അടിസ്ഥാനമാക്കിയാണ് ഈ നടപടി. എന്നാല്‍ കമ്പനി ഉപഭോക്താക്കളുമായി ഏര്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല.

എന്തിനാണ് പിഴ ചുമത്തിയത്?

കെവൈസി, മൈനര്‍ പിപിഐ മാനദണ്ഡങ്ങളിലെ ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ കമ്പനി ലംഘിച്ചതായി കണ്ടെത്തി. തല്‍ഫലമായി, ഉത്തരവുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് കാരണം കാണിക്കാന്‍ കമ്പനിക്ക് നോട്ടീസ് നല്‍കി. ആര്‍ബിഐ ഉത്തരവുകള്‍ പാലിക്കുന്നില്ലെന്ന മേല്‍പ്പറഞ്ഞ ആരോപണം തെളിയിക്കപ്പെട്ടതായും കമ്പനിയുടെ ഉത്തരം അവലോകനം ചെയ്യുകയും വ്യക്തിഗത വാദം കേള്‍ക്കുകയും ചെയ്ത ശേഷം പണ പിഴ ചുമത്താന്‍ അര്‍ഹതയുണ്ടെന്ന് ആര്‍ബിഐ കണ്ടെത്തി.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved