സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന് കനത്ത പിഴ ശിക്ഷ ചുമത്തി റിസര്‍വ് ബാങ്ക്

January 22, 2021 |
|
News

                  സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന് കനത്ത പിഴ ശിക്ഷ ചുമത്തി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന് കനത്ത പിഴ ശിക്ഷ ചുമത്തി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ ഉത്തരവുകള്‍ പാലിക്കാന്‍ വിസമ്മതിച്ചതിനാണ് രണ്ട് കോടി രൂപ പിഴ ചുമത്തിയത്. തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കാലതാമസം മൂലമാണ് നടപടി.

റിസര്‍വ് ബാങ്ക് പതിവായി നടത്തുന്ന സ്റ്റാറ്റിയൂട്ടറി ഇന്‍സ്‌പെക്ഷനിലാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നടന്ന തട്ടിപ്പുകള്‍ വ്യക്തമായത്. ഇത് സംബന്ധിച്ച് സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന് നോട്ടീസ് നല്‍കിയിരുന്നു. ബാങ്കിന്റെ മറുപടിയും നേരിട്ടുള്ള വാദവും കേട്ട ശേഷമാണ് റിസര്‍വ് ബാങ്ക് അന്തിമ തീരുമാനത്തിലെത്തിയത്.

ഇത് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനുള്ള ശിക്ഷയാണെന്നും, ഏതെങ്കിലും നിക്ഷേപകന്റെ പണം കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കാതിരുന്നതിന് നല്‍കിയ ശിക്ഷയല്ലെന്നും റിസര്‍വ് ബാങ്ക് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved