
മുംബൈ: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളുടെ വളര്‍ച്ച അളക്കാന്‍ റിസര്‍വ് ബാങ്ക് സൂചിക ആവിഷ്‌കരിച്ചു. ഡിജിറ്റല്‍ പേയ്‌മെന്റ് ഇന്‍ഡെക്‌സ് (ഡിപിഐ) 2018 മാര്‍ച്ചില്‍ 100 എന്നു നിശ്ചിയിച്ചാണ് തുടര്‍ന്നുള്ള വളര്‍ച്ച അളക്കുന്നത്.
2019 മാര്‍ച്ചില്‍ ഡിപിഐ 153.47, 2020 മാര്‍ച്ചില്‍ 207.84 എന്നിങ്ങനെ വളര്‍ന്നതായി റിസര്‍വ് ബാങ്ക് പറഞ്ഞു. അടുത്ത മാര്‍ച്ച് മുതല്‍ വര്‍ഷത്തില്‍ 2 തവണ സൂചിക പുറത്തിറക്കും. ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളുടെയും മൂല്യത്തിന്റെയും വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണു സൂചിക രൂപപ്പെടുത്തിയത്.