ബാങ്ക് ഇതര ധനകാര്യ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ റിസര്‍വ് ബാങ്ക്

January 18, 2021 |
|
News

                  ബാങ്ക് ഇതര ധനകാര്യ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: ബാങ്ക് ഇതര ധനകാര്യ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ റിസര്‍വ് ബാങ്ക്. ഇത്തരം ഷാഡോ ബാങ്കുകള്‍ക്കെതിരെ നിലവില്‍ നടപടിയെടുക്കാന്‍ യാതൊരു നിര്‍വാഹവുമില്ല. ആര്‍ബിഐ നിയന്ത്രണങ്ങള്‍ പ്രകാരമല്ല ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്കെതിരെ പരാതികള്‍ ധാരാളം ഉയരുന്നുണ്ട്. വായ്പകള്‍ സംബന്ധിച്ച പരാതിയാണ് ഉള്ളത്. കടബാധ്യതയും സുസ്ഥിരതയും കൈവരിക്കുന്നതിന് വേണ്ടിയുള്ള നീക്കമായിട്ടാണ് ആര്‍ബിഐ നടപടിയെ കാണുന്നത്.

നേരത്തെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പാപ്പരായിരുന്നു. 2018ലായിരുന്നു സംഭവം. അന്ന് മുതല്‍ ഷാഡോ ബാങ്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ ആര്‍ബിഐ ശ്രമിക്കുന്നു. ദേവന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പും ആള്‍ട്ടിക്കോ ക്യാപിറ്റലും കഴിഞ്ഞ ഇതേ പോലെ പാപ്പരായിരുന്നു. ഇത്തരം ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് മുന്നോട്ട് വെക്കും. റിസര്‍വ് ബാങ്ക് ചട്ടപ്രകാരമുള്ള ധനകാര്യ ശേഷി ഇവര്‍ക്കുണ്ടാവണം എന്ന് നിര്‍ദേശിക്കും.

ഇന്ത്യയില്‍ ബാങ്കുകള്‍ 18 ശതമാനം ഡെപ്പോസിറ്റുകള്‍ കൈയ്യില്‍ കരുണമെന്നാണ്. ഇത് പണമായോ സ്വര്‍ണമായോ സര്‍ക്കാര്‍ സെക്യൂരിറ്റിയായോ കരുതാവന്നതാണ്. കരുതല്‍ ധനാനുപാതം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ പാലിക്കണമെന്ന് ആര്‍ബിഐ പറയുന്നു. ബാങ്കുകള്‍ ഇത്തരം ധനാനുപാതി മൂന്ന് ശതമാനമാണ്. നേരത്തെ നാല് ശതമാനമായിരുന്നു. മാര്‍ച്ച് 31ന് ശേഷം ഇത് വീണ്ടും മാറിയേക്കും. അതേസമയം ബാങ്കിതര മേഖലയില്‍ പണത്തിന്റെ അഭാവമുണ്ട്. എന്നിട്ടും ഇവര്‍ കരുതല്‍ ധനാനുപാതം പാലിക്കുന്നില്ല.

ആര്‍ബിഐ നീക്കം പണത്തിന്റെ വലിയൊരു ഇടിവ് തന്നെ ഈ മേഖലയിലുണ്ടാക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും ഇത് നടപ്പാക്കുക. അതുകൊണ്ട് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നടപ്പാക്കാന്‍ സമയം ലഭിക്കും. വിപണിയെ താങ്ങി നിര്‍ത്തുക ഘടകം കൂടിയാണ് ഈ ഷാഡോ ബാങ്കുകള്‍. അതുകൊണ്ട് റിസര്‍വ് ബാങ്കിന് ഇതിനെ അവഗണിക്കാനാവില്ല. പക്ഷേ വലിയ ധനകാര്യ. സ്ഥാപനങ്ങളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ കൂടിയാണ് ഈ നീക്കം. ഇത്തരം ധനകാര്യ സ്ഥാപനങ്ങളെ ഭാവിയില്‍ ബാങ്കുകളായും റിസര്‍വ് ബാങ്ക് പരിഗണിച്ചേക്കും.

Related Articles

© 2024 Financial Views. All Rights Reserved