
ന്യൂഡല്‍ഹി: ആര്‍ബിഐയുടെ പണനയ അവലോകന യോഗം ഇന്ന് തുടങ്ങും. നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുങ്ങിയത് മൂലം പലിശ നിരക്കില്‍ വീണ്ടും കുറവ് വരുത്തിയേക്കും. 25 ബേസി്‌സ് പോയിന്റ് വരെ കുറക്കാന്‍ സാധ്യതയുണ്ടെന്നാണ് റേറ്റിങ് ഏജന്‍സികളും സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടു്ന്നത്. മൂന്ന് ദിവസം വരെ നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ നിര്‍ണായ തീരുമാനങ്ങള്‍ ഉണ്ടായേക്കും.
രാജ്യത്തെ ഉപഭോഗ മേഖലയും, നിക്ഷേപ മേഖലയുമെല്ലാം ഇപ്പോള്‍ വലിയ തളര്‍ച്ചയാണ് അഭിമുഖീരിക്കുന്നത്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രാജ്യത്തെ മാനുഫാക്ചറിംഗ് മേഖലയുമെല്ലാം ഇപ്പോഴും വലിയ തളര്‍ച്ചയാണ് അഭിമുഖീകരിക്കുന്ന്ത്. പലിശ നിരക്കില്‍ കുറവ് വരുത്തി രാജ്യത്തെ വ്യവസായിക മേഖലയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാകും ആര്‍ബിഐ പുതിയ വായ്പാ നയം പ്രഖ്യാപിക്കുക.
നിലവില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഈ വര്‍ഷം ഇതുവരെ നിരക്ക് 135 ബേസിസ് പോയിന്റ് കുറച്ചുകൊണ്ട് റിപ്പോ നിരക്ക് 5.15 ശതമാനത്തിലേക്ക് എത്തിച്ചിട്ടുണ്ട്. രാജ്യത്തെ ഉപഭോഗ മേഖലയെയും വ്യവസായിക മേഖലയെയും ശക്തിപ്പെടുത്തുക എതാണ് ആര്‍ബിഐയുടെ പുതിയ ലക്ഷ്യം. മാന്ദ്യം പടര്‍ന്നു പന്തലിച്ച സാഹചര്യത്തില്‍ ആര്‍ബിഐക്ക് പലിശ നിരക്കില്‍ കുറവ് വരുത്താതെ മറ്റൊരു പോംവഴിയില്ല.
രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്കിലെ കണക്കുകല്‍ അവലോകനം ചെയ്താല്‍ വിവിധ മേഖലകളിലെ വളര്‍ച്ചയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളില്‍ സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 2.1 ശതമാനം ആണ് വളര്‍ച്ച. മുന്‍വര്‍ഷം 4.9 ശതമാനമായിരുന്നു വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത്. മൈനിങ്, ക്വാറി മേഖലകളില്‍ 0.1 ശതമാവും, നിര്‍മ്മാണ മേഖലയില്‍ 0.1 ശതമാനവും, കണ്‍ട്രക്ഷന്‍ മേഖലയില്‍ 3.3 ശതമാനം, ട്രേഡ്, ഹോട്ടല്‍, ട്രാന്‍സ്‌പോര്‍ട്ട മേഖലയില്‍ രേഖപ്പെടുത്തിയത് 4.8 സതമാനവുമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഭീമമായ ഇടിവാണ് നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്.