
ന്യൂഡല്‍ഹി: ആര്‍ബിഐയുടെ പണനയ അവലോകന യോഗം ( monetary policy meet) നാളെ ആരംഭിക്കും. മൂന്ന് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും. സാമ്പത്തിക മാന്ദ്യം ശക്തമായതിനെ തുടര്‍ന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് പലിശ നിരക്ക് വീണ്ടും കുറച്ചേക്കുക. രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞ നിരക്കിലേക്കെത്തിയതിനെ തുടര്‍ന്നാകും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ വായ്പാ നയം പ്രാബല്യത്തില്‍ വരിക. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നു.
അതേസമയം ആഭ്യന്തര ഉത്പ്പാദനത്തില്‍ തളര്‍ച്ചയുണ്ടായതിന്റെ അടിസ്ഥാനത്തില്‍ റിപ്പോ നിരക്ക് കുറച്ച് വിപണിയെ ശക്തിപ്പെടുത്തുകയെന്നതാണ് ആര്‍ബിഐ ലക്ഷ്യമിടുക. പലിശ നിരക്കില്‍ കുറവ് വരുത്തുന്നതോടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് ആര്‍ബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെയാണ് ആര്‍ബിഐയുടെ പണനയ അവലോകന യോഗം. 25 ബേസിസ് പോയിന്റോളം കുറവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഈ വര്‍ഷം ഇതുവരെ നിരക്ക് 135 ബേസിസ് പോയിന്റ് കുറച്ചുകൊണ്ട് റിപ്പോ നിരക്ക് 5.15 ശതമാനത്തിലേക്ക് എത്തിച്ചിട്ടുണ്ട്. രാജ്യത്തെ ഉപഭോഗ മേഖലയെയും വ്യവസായിക മേഖലയെയും ശക്തിപ്പെടുത്തുക എതാണ് ആര്‍ബിഐയുടെ പുതിയ ലക്ഷ്യം.
രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്കിലെ കണക്കുകല്‍ അവലോകനം ചെയ്താല്‍ വിവിധ മേഖലകളിലെ വളര്‍ച്ചയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളില്‍ സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 2.1 ശതമാനം ആണ് വളര്‍ച്ച. മുന്‍വര്‍ഷം 4.9 ശതമാനമായിരുന്നു വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത്. മൈനിങ്, ക്വാറി മേഖലകളില്‍ 0.1 ശതമാവും, നിര്‍മ്മാണ മേഖലയില്‍ 0.1 ശതമാനവും, കണ്‍ട്രക്ഷന്‍ മേഖലയില്‍ 3.3 ശതമാനം, ട്രേഡ്, ഹോട്ടല്‍, ട്രാന്‍സ്പോര്‍ട്ട മേഖലയില്‍ രേഖപ്പെടുത്തിയത് 4.8 സതമാനവുമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഭീമമായ ഇടിവാണ് നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്.