റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചേക്കുമെന്ന് സൂചന; പ്രഖ്യാപനം ആഗസ്റ്റ് ആറിന്

July 27, 2020 |
|
News

                  റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചേക്കുമെന്ന് സൂചന; പ്രഖ്യാപനം ആഗസ്റ്റ് ആറിന്

മുംബൈ: കൊറോണ വൈറസ് ബാധിച്ച സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് വരാനിരിക്കുന്ന ധനനയ അവലോകനത്തില്‍ പ്രധാന വായ്പാ നിരക്കില്‍ റിസര്‍വ് ബാങ്ക് 25 ബേസിസ് പോയിന്റുകള്‍ കുറച്ചേക്കുമെന്ന് സൂചന. ആര്‍ബിഐ ഗവര്‍ണറുടെ നേതൃത്വത്തിലുള്ള ധനനയ അവലോകന സമിതി (എംപിസി) ആഗസ്റ്റ് നാലിന് യോഗം ചേരും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗം ആഗസ്റ്റ് ആറിന് വായ്പാ നയം പ്രഖ്യാപിക്കും.

കൊവിഡ് -19 പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണുകള്‍ മൂലം സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിമിതപ്പെടുത്തുന്നതിനായി കേന്ദ്ര ബാങ്ക് നേരത്തെ പലിശ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മാക്രോ ഇക്കണോമിക് അന്തരീക്ഷവും വളര്‍ച്ചയെ സംബന്ധിച്ച ആശങ്കകളും എംപിസിയുടെ ഓഫ്-സൈക്കിള്‍ യോഗങ്ങള്‍ അനിവാര്യമാക്കി.

മാര്‍ച്ചിലും മെയിലുമായി നടന്ന എംപിസി യോഗങ്ങളിലൂടെ റിപ്പോ നിരക്ക് 115 ബേസിസ് പോയിന്റ് കുറച്ചിരുന്നു. മാംസം, മത്സ്യം, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഉപഭോക്തൃ വില സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പ നിരക്ക് ജൂണില്‍ 6.09 ശതമാനമായി ഉയര്‍ന്നു. നാണയപ്പെരുപ്പം നാല് ശതമാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ ചുമതലപ്പെടുത്തി.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved