ആര്‍ബിഐയുടെ വായ്പാവലോകന യോഗത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ല

August 01, 2020 |
|
News

                  ആര്‍ബിഐയുടെ വായ്പാവലോകന യോഗത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ല

ഓഗസ്റ്റ് ആദ്യവാരത്തില്‍ ചേരുന്ന ആര്‍ബിഐയുടെ വായ്പാവലോകന യോഗത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ല. ഫെബ്രുവരിക്കു ശേഷം ഇതുവരെ റിപ്പോ നിരക്കില്‍ 1.15ശതമാനം (115 ബേസിസ് പോയന്റ്) കുറവുവരുത്തിയിരുന്നു. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടകളും കോവിഡ് കാലത്ത് ആര്‍ബിഐ സ്വീകരിച്ചിരുന്നു.

പണപ്പെരുപ്പ നിരക്കുകള്‍ കൂടുന്നതാണ് റിസര്‍വ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക്ഡൗണ്‍ മൂലം വിതരണശൃംഖലയില്‍ തടസ്സമുണ്ടായതിനാല്‍ ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം 7.2 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂണിലാകട്ടെ 6.1 ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായി തന്നെ തുടരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ യോഗം. ഓഗസ്റ്റ് നാലിന് ചേരുന്ന മോണിറ്ററി പോളിസി യോഗം ആറിനാണ് അവസാനിക്കുക.

Related Articles

© 2025 Financial Views. All Rights Reserved