
ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ വായ്പാ നയം പ്രഖ്യാപിക്കും. പലിശ നിരക്ക് വീണ്ടും കുറച്ച് സമ്പദ് വ്യവസ്ഥയെ ശകതിപ്പെടുത്താനുള്ള നിര്‍ണായക തീരുമാനങ്ങളാകും ഇന്നുണ്ടാവുക. സെപ്റ്റംബറില്‍ അവസാനിച്ചച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുങ്ങിയത് മൂലം റിപ്പോ നിരക്ക് കുറച്ച് വിപണിയെ ശ്ക്തിപ്പെടുത്താനാണ് ആര്‍ബിഐയുടെ പുതിയ നയം. ഇന്ന് ഉച്ചയോടെ പുതിയ വായ്പാ നയം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ കുറവ് വരെ ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരില്‍ ചലര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം വളര്‍ച്ചാ നിരക്ക് കുറഞ്ഞത് മൂലം 25 ബേസിസ് പോയിന്റന് മുകളില്‍ കുറവ് വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നിലവില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഈ വര്‍ഷം ഇതുവരെ നിരക്ക് 135 ബേസിസ് പോയിന്റ് കുറച്ചുകൊണ്ട് റിപ്പോ നിരക്ക് 5.15 ശതമാനത്തിലേക്ക് എത്തിച്ചിട്ടുണ്ട്. രാജ്യത്തെ ഉപഭോഗ മേഖലയെയും വ്യവസായിക മേഖലയെയും ശക്തിപ്പെടുത്തുക എതാണ് ആര്‍ബിഐയുടെ പുതിയ ലക്ഷ്യം. മാന്ദ്യം പടര്‍ന്നു പന്തലിച്ച സാഹചര്യത്തില്‍ ആര്‍ബിഐക്ക് പലിശ നിരക്കില്‍ കുറവ് വരുത്താതെ മറ്റൊരു പോംവഴിയില്ല.
രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്കിലെ കണക്കുകല്‍ അവലോകനം ചെയ്താല്‍ വിവിധ മേഖലകളിലെ വളര്‍ച്ചയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളില്‍ സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 2.1 ശതമാനം ആണ് വളര്‍ച്ച. മുന്‍വര്‍ഷം 4.9 ശതമാനമായിരുന്നു വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത്. മൈനിങ്, ക്വാറി മേഖലകളില്‍ 0.1 ശതമാവും, നിര്‍മ്മാണ മേഖലയില്‍ 0.1 ശതമാനവും, കണ്‍ട്രക്ഷന്‍ മേഖലയില്‍ 3.3 ശതമാനം, ട്രേഡ്, ഹോട്ടല്‍, ട്രാന്‍സ്പോര്‍ട്ട മേഖലയില്‍ രേഖപ്പെടുത്തിയത് 4.8 സതമാനവുമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഭീമമായ ഇടിവാണ് നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്.