റിസര്‍വ് ബാങ്കിന്റെ ധന നയ തീരുമാനങ്ങള്‍ ഇന്ന് അറിയാം

August 06, 2021 |
|
News

                  റിസര്‍വ് ബാങ്കിന്റെ ധന നയ തീരുമാനങ്ങള്‍ ഇന്ന് അറിയാം

ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ ധന നയം സംബന്ധിച്ച തീരുമാനങ്ങള്‍ റിസര്‍വ് ബാങ്ക് ഇന്ന് പ്രഖ്യാപിക്കും. ധനനയ സമിതി യോഗത്തിനു ശേഷം ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസയാണ് തീരുമാനങ്ങള്‍ അറിയിക്കുക. കൊവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി വിവിധ മേഖലകളില്‍ തുടരുന്നുണ്ടെങ്കിലും പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ ധനനയ സമിതി തീരുമാനം എടുക്കില്ലെന്നാണ് സാമ്പത്തിക വിഗദ്ധരുടെ വിലയിരുത്തല്‍.

എന്നാല്‍ വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കാനും വിവിധ മേഖലകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനുമുള്ള തീരുമാനങ്ങള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചേക്കും. തുടര്‍ച്ചയായ മാസങ്ങളില്‍ വിലക്കയറ്റ സൂചിക ഉയര്‍ന്നുതന്നെ നിലനില്‍ക്കുന്നത് ആശങ്കയുണര്‍ത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ധന നയ തീരുമാനങ്ങള്‍ നിര്‍ണ്ണായകമായേക്കും.

Related Articles

© 2025 Financial Views. All Rights Reserved