ആര്‍ബിഐ പണനയ അവലോകന യോഗത്തില്‍ മുഖ്യ വിഷയം വ്യാപാര യുദ്ധവും വിലവര്‍ധനയും; റീപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവുണ്ടായേക്കും

August 05, 2019 |
|
News

                  ആര്‍ബിഐ പണനയ അവലോകന യോഗത്തില്‍ മുഖ്യ വിഷയം വ്യാപാര യുദ്ധവും വിലവര്‍ധനയും; റീപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവുണ്ടായേക്കും

മുംബൈ: ആര്‍ബിഐയുടെ പണനയ അവലോകനം നടക്കുന്ന പശ്ചാത്തലത്തിലാണ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനമുണ്ടാകുമെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. റീപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ കുറവുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ബുധനാഴ്ച്ച യോഗം അവസാനിക്കുമ്പോള്‍ ഇക്കാര്യം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കും. ഇപ്പോള്‍ ആഗോള തലത്തില്‍ നടക്കുന്ന വ്യാപാര യുദ്ധങ്ങളും അവശ്യസാധനങ്ങളുടെ വിലവര്‍ധനയെ പറ്റിയുമാവും ചര്‍ച്ചയില്‍ പ്രധാനമായും ഉണ്ടാവുക. 

മുന്‍പ് ഉണ്ടായിരുന്ന ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യത്തെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്കിന് മുകളില്‍ സമ്മര്‍ദ്ദവും ശക്തമാണ്. അതേപോലെ തന്നെ വാഹന വില്‍പ്പന കുത്തനെ കുറയുന്നതും സ്വര്‍ണവില ഉയരുന്നതും ലോകം മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളായാണ് വിലയിരുത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം റിപ്പോ നിരക്കില്‍ 50 ബേസിസ് പോയിന്റ് മുതല്‍ 75 പോയിന്റിന്റെ വരെ കുറവ് റിസര്‍വ് ബാങ്ക് വരുത്തിയേക്കുമെന്നാണ് കണക്കാക്കുന്നത്.

നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.9 ശതമാനമായി കുറയുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ഇന്ത്യ 2019-2020 സാമ്പത്തിക വര്‍ഷം 7.1 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. മണ്‍സൂണ്‍ കാലാവസ്ഥ മൂലം രാജ്യത്ത് മോശമായ സാമ്പത്തിക സ്ഥിതി അനുഭവപ്പെടുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആഭ്യന്തര ഉത്പ്പദനത്തിലുള്ള ഇടിവും, ഉപഭഗത്തിലുള്ള കുറവും, കോര്‍സെക്ടറിലുള്ള മാന്ദ്യവും മൂലം രാജ്യത്തിന്റെ ജിഡിപി നിരക്ക് നടപ്പുസാമ്പത്തിക വര്‍ഷം 6.9 ശതമാനമായി ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും ജിഡിപി നിരക്കിനെ ബാധിക്കുമെന്നാണ് ക്രിസില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ഉത്തരവാദിത്തം നനയങ്ങളിലായിരിക്കുമെന്ന് ക്രിസില്‍ മുന്നോട്ട് വെക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി നിരക്ക് പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്തിയിരുന്നില്ല. കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ മോശം പ്രകടനമായിരുന്നു ജിഡിപി നിരക്കില്‍ കുറവ് വരാന്‍ കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.  എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷം  ഇന്ത്യയുടെ ആകെ ജിഡിപി വളര്‍ച്ചാ നിരക്ക്  6.8 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

ഒന്നര വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചൈന ഇന്ത്യയെ ജിഡിപി നിരക്കില്‍ മറികടക്കുന്നത്. കാര്‍ഷിക, നിര്‍മ്മാണ മേഖലയിലെ ഇടിവാണ് ജിഡിപി നിരിക്കിനെ ബാധിക്കുന്നതിന് കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അതേസമയം  2013-2014 കാലയളവില്‍  6.4 ശതമാനമാണ് ഇന്ത്യയുടെ ജിഡിപി നിരക്കിലെ വളര്‍ച്ച പ്രകടമായത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved