
2018-ല്‍ തങ്ങളുടെ ചീഫ് എക്സിക്യൂട്ടിവിന്റെ പ്രതിഫലത്തിന് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ബന്ദന്‍ ബാങ്ക് ലിമിറ്റഡ് അറിയിച്ചു. ഇതോടെ, 59 കാരനായ സിഇഒ ചന്ദ്രശേഖര്‍ ഘോഷ് 2020 സാമ്പത്തിക വര്‍ഷത്തില്‍ 2.1 കോടി രൂപയുടെ പ്രതിഫലം നേടി. റിസര്‍വ് ബാങ്കിന്റെ പ്രൊമോട്ടര്‍ ഷെയര്‍ഹോള്‍ഡിംഗ് മാനദണ്ഡങ്ങള്‍ പാലിച്ചതിന് ശേഷമാണ് ഈ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തത്.
ഓഗസ്റ്റ് മൂന്നിന് പ്രൊമോട്ടര്‍ സ്റ്റേക്ക് ഡില്യൂഷന്‍ പ്രഖ്യാപിച്ചു. അതിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ബന്ദന്‍ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് ലിമിറ്റഡ് (ബിഎഫ്എച്ച്എല്‍) 20.95 ശതമാനം ഓഹരികള്‍ കുറഞ്ഞത് ഏഴ് നിക്ഷേപകര്‍ക്കായി വില്‍ക്കുകയുണ്ടായി. ഈ നീക്കം പ്രൊമോട്ടര്‍ ഓഹരി 40 ശതമാനമായി കുറയ്ക്കുന്നതിനോ അല്ലെങ്കില്‍ റെഗുലേറ്റര്‍ നിര്‍ദേശിച്ച നിലയിലോ ആകുന്നതിന് കാരണമായി.
ഓഹരി വാങ്ങുന്നവരില്‍ യഥാക്രമം അഫിലിയേറ്റുകളായ കാലേഡിയം ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കമാസ് ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ വഴി ഓഹരികള്‍ വാങ്ങിയ സിംഗപ്പൂരിലെ സംസ്ഥാന നിക്ഷേപകരായ ജിഐസ്, ടെമാസെക് എന്നിവരും ഉള്‍പ്പെടുന്നു. മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ സിംഗപ്പൂര്‍ പ്രൈവറ്റ്, ബന്ദന്‍ എംപ്ലോയീസ് വെല്‍ഫെയര്‍ ട്രസ്റ്റ്, കോപ്താല്‍ മൗറീഷ്യസ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ്, സൊസൈറ്റി ജനറേല്‍, ക്രെഡിറ്റ് സ്യൂസ് സിംഗപ്പൂര്‍ ലിമിറ്റഡ് എന്നിവയ്ക്ക് പുറമെയാണിത്.
ജിഐസിയ്ക്ക് കലേഡിയം വഴി 4.9 ശതമാനം ഓഹരിയുണ്ട്, കലേഡിയം 40.07 ദശലക്ഷം ഓഹരികള്‍ വാങ്ങിയിട്ടുണ്ട്. കാമസ് ഇന്‍വെസ്റ്റ്മെന്റ് 24.58 ദശലക്ഷം ഓഹരികളും മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യയില്‍ 8.17 ദശലക്ഷം ഓഹരികളുമുണ്ടെന്ന് ബിഎസ്ഇയില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു. 2018 -ല്‍ കേന്ദ്ര ബാങ്ക്, ബന്ദന്‍ ബാങ്ക് ശാഖ ശൃംഖലയുടെ വ്യാപനം നിയന്ത്രിച്ചിരുന്നു. കൂടാതെ, ഓഹരി ഉടമസ്ഥതയിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ബാങ്ക് പരാജയപ്പട്ടതിനെത്തുടര്‍ന്ന് ഘോഷിന്റെ പ്രതിഫലത്തിന് ഒരു പരിധി നിശ്ചയിച്ചിരുന്നു.
എന്നിരുന്നാലും, പ്രൊമോട്ടര്‍ ഓഹരി ഉടമസ്ഥത കുറയ്ക്കുന്നതിന് ബാങ്ക് നടത്തിയ ശ്രമങ്ങളെ ഉദ്ധരിച്ച് ചില നിബന്ധനകളോടെ 2020 ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ നീക്കി. മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം, 1,018 ശാഖകള്‍, 195 ഭവന വായ്പ സെന്ററുകള്‍, 3,346 ബാങ്കിംഗ് യൂണിറ്റുകള്‍ എന്നിവയുള്‍പ്പടെ 4,559 ബാങ്കിംഗ് ഔട്ട്ലെറ്റുകള്‍ ബന്ദന്‍ ബാങ്കിനുണ്ട്. ബിഎസ്ഇയില്‍ ബന്ദന്‍ ബാങ്കിന്റെ ഓഹരികള്‍ തിങ്കളാഴ്ച 287.3 രൂപ എന്ന നിരക്കിലെത്തിയിരുന്നു.