നബാര്‍ഡിന്റെ ഓഹരികള്‍ വിറ്റഴിച്ച് ആര്‍ബിഐ

April 25, 2019 |
|
News

                  നബാര്‍ഡിന്റെ ഓഹരികള്‍ വിറ്റഴിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: നബാര്‍ഡിലെയും, നാഷണല്‍ ഹൗസിങ് ബാങ്കിലെയും (എന്‍എച്ച്ബി) ബാങ്കിലെയും ഓഹരികള്‍ പൂര്‍ണമായും വിറ്റ് ആര്‍ബിഐ ഇപ്പോള്‍ പുതിയ നീക്കമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. നബാര്‍ബിലെ ഓഹരി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിറ്റഴിച്ചത് 20 കോടി രൂപയ്ക്കും, നാഷണല്‍ ഹൗസിങ് ബാങ്കിലെ ഓഹരി ആര്‍ബിഐ വിറ്റഴിച്ചത് 1450 കോടി രൂപയ്ക്കുമാണ്. 

ഈ ഇടപാടിലൂടെ കേന്ദ്രസര്‍ക്കാറിന് 100 ശതമാനം ഓഹരി പങ്കളിത്തം ഉണ്ടാകും. ഓഹരികള്‍ വിറ്റഴിക്കാന്‍ ആര്‍ബിഐ വേഗത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. എന്‍എച്ച്ബിയുടെ ഓഹരി വിറ്റഴിക്കാന്‍ ആര്‍ബിഐ മാര്‍ച്ച് 19 നാണ് തീരുമാനം എടുത്തത്. നബാര്‍ഡിന്റെ ഓഹരി ഫിബ്രുവരി 26 നുമാണ് ഓഹരി വിറ്റഴിക്കാന്‍ തീരുമാനം എടുത്തത്. 

നരസിംഹ കമ്മറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് ആര്‍ബിഐ ഓഹരി വിറ്റഴിക്കല്‍ നടപടി സ്വീകരിച്ചത്. അതേസമയം മുന്‍വര്‍ഷം ആര്‍ബിഐക്ക് നബാര്‍ഡില്‍ 72.5 ശതമാനം ഓഹരി ഉണ്ടായിരുന്നു. ഇതില്‍ 71.5 ശതമാനം ഡൈവസ്റ്റ് ചെയ്തതാണ്. ബാക്കി വരുന്ന ഓഹരികളാണ് കമ്പനി ഇപ്പോള്‍ വിറ്റഴിച്ചത്. 

 

Related Articles

© 2025 Financial Views. All Rights Reserved