
2019 ഡിസംബറില്‍ ആര്‍ബിഐ വീണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്ന് റോയിട്ടേഴ്്‌സ് പോള്‍ഫലം. ഈ വര്‍ഷം ആറാംതവണയാണ് ആര്‍ബിഐ പലിശനിരക്ക് കുറയ്ക്കുന്നത്. എന്നാല്‍ ഈ നടപടി സമ്പദ് വ്യവസ്ഥയെ നേരിയതോതില്‍ മാത്രമായിരിക്കും സ്വാധീനിക്കുകയെന്നും പോള്‍ ഫലം വ്യക്തമാക്കുന്നു. നിലവില്‍ ഈ വര്‍ഷം 135 ബേസിസ് പോയിന്റ് ആയി ആര്‍ബിഐ കുറച്ചിട്ടുണ്ട്.
5.15 % ആണ് റിപ്പോ നിരക്ക്. എന്നിരുന്നാലും പണപ്പെരുപ്പം ഏറ്റവും താഴ്ന്ന നിലയിലാണുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ രാജ്യം 5% മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത്. അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരിക്കാണിത്. സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ പല പദ്ധതികളും മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഇടിവ് തുടരുകയാണെന്നും പോള്‍ഫലം പറയുന്നു.
ഓഗസ്റ്റില്‍ റിപ്പോ നിരക്കില്‍ 35 ബേസിസ് പോയിന്റാണ് ആകെ വെട്ടിക്കറച്ചത്. നിലവില്‍ 5.40 ശതമാനമാണ് റിപ്പോ നിരക്കെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം പലിശ നിരക്കില്‍ കുറവ് വരുത്തിയാല്‍ മാത്രമേ വ്യവസായിക വളര്‍ച്ചയും, മറ്റ് സാമ്പത്തിക മേഖലയുടെ തളര്‍ച്ചയും ഒഴിവാക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
എന്നാല്‍ ഇന്ത്യയില്‍ മാന്ദ്യം ശക്തമാണെന്നാണ് വിദഗ്ധരില്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ഉപഭോഗ മേഖലയും, നിക്ഷേപ മേഖലയും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ബാങ്കിങ് ഇത ധനകാര്യ സ്ഥാപനങ്ങളും ഏറ്റവും വലിയ തളര്‍ച്ചയാണ് നേരിടുന്നത്. അതേസമയം രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ ഇപ്പോള്‍ ഉണ്ടായ പരിക്ക് ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമായ ഇടപെടലാണ് നടത്തുന്നത്. 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയിരുന്നു.
ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്.എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്കായി ആകെ രേഖപ്പെടുത്തിയത് 5.8 ശതമാനമായിരുന്നു.