
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ പേമെന്റ് ഇടപാടുകളുടെയും വിവരങ്ങള്‍ പ്രാദേശിക ചട്ടക്കൂടില്‍ സൂക്ഷിക്കണമെന്ന വ്യവസ്ഥ ആര്‍ബിഐ പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്ന അഭിപ്രായവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ഇത്തരം ചട്ടങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുന്നതിനെതിരെ വിവിധ കമ്പനികള്‍ കേന്ദ്രസര്‍ക്കാറിന് സമീപിച്ചതായാണ് വിവരം. പെമെന്റ് വിവരങ്ങള്‍ പൂര്‍ണമായും പ്രാദേശിക തലത്തില്‍ സൂക്ഷിക്കുക എന്നതാണ് ആര്‍ബിഐയുടെ ഈ നയം. ആര്‍ബിഐ മുന്നോട്ടുവെച്ച നയത്തില്‍ വിവിധ കമ്പനികള്‍ കേന്ദ്രസര്‍ക്കാറിനെ സമീപിക്കുയും ചെയ്തതോടെയാണ് വിഷയം വീണ്ടും ചര്‍ച്ച ചെയ്യപ്പെടാനിടയാക്കിയത്.
അതേസമയം കഴിഞ്ഞ ദിവസം വിവിധ ടെക്‌നോളജി കമ്പനികള്‍ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. കഴിഞ്ഞ വര്‍ശമാണ് ആര്‍ബിഐ പെമെന്റ് ഇടപാട് നടത്തുന്നവരുടെ വ്യക്ത വിവരങ്ങള്‍ പൂര്‍ണമായും പ്രാദേശിക തലത്തില്‍ സൂക്ഷിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്.
മാസ്റ്റര്‍ കാര്‍ഡ്, വിസ തുടങ്ങിയ കമ്പനികളെല്ലാം ആര്‍ബിഐയുടെ ചട്ടം അംഗീകരക്കാമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് വിവിധ കമ്പനികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. പ്രാദേശിക തലത്തില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്നും, ഇതിന് അധിക സാമ്പത്തിക ബാധ്യത ഏല്‍ക്കേണ്ടി വരുന്നുണ്ടെന്നുമാണ് കമ്പനികള്‍ ല്‍കുന്ന വിശദീകരണം.