എടിഎം ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ആര്‍ബിഐ

December 06, 2019 |
|
News

                  എടിഎം ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ആര്‍ബിഐ

എടിഎം തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍ബിഐ. എടിഎം സേവനവുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ തേര്‍ഡ് പാര്‍ട്ടി സേവനദാതാക്കളുമായി ബന്ധപ്പെട്ട്  പ്രവര്‍ത്തിക്കുന്നതിനാല്‍ ഉപയോക്താക്കളുടെ വിവരം ചോരുന്നുണ്ട്. ഈ ഡാറ്റാ ചോര്‍ച്ച നിയന്ത്രിക്കാന്‍ പുതിയ സൈബര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ചാണ് ആര്‍ബിഐയുടെ ആലോചന.

എടിഎം ഇടപാട് സുരക്ഷിതമാക്കാന്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. അടുത്ത വര്‍ഷം തന്നെ ഇത് പുറത്തിറക്കുമെന്നാണ് സൂചന. സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യംവെച്ചാണ് നിര്‍ദ്ദിഷ്ഠ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നത്. തുടര്‍ച്ചയായ നിരീക്ഷണവും  വിവരങ്ങളുടെ സ്‌റ്റോറേജ് കൈമാറ്റത്തില്‍ നിയന്ത്രണം ,ഫോറന്‍സിക് പരിശോധന, പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പ്രതികരിക്കാനുള്ള സംവിധാനം ശക്തിപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളാണ് ബാങ്കുകള്‍ക്കും തേര്‍ഡ് പാര്‍ട്ടികള്‍ക്കും പാലിക്കേണ്ടി വരിക.

 

Related Articles

© 2025 Financial Views. All Rights Reserved