നെഫ്റ്റ് ഇടപാടുകളില്‍ കൂടുതല്‍ മാറ്റങ്ങള്‍; സേവനം 24 മണിക്കൂര്‍ ലഭ്യമാകും

August 07, 2019 |
|
News

                  നെഫ്റ്റ് ഇടപാടുകളില്‍ കൂടുതല്‍ മാറ്റങ്ങള്‍; സേവനം 24 മണിക്കൂര്‍ ലഭ്യമാകും

മുംബൈ: രാജ്യത്തെ പ്രധാന ഡിജിറ്റല്‍ ഇടാപാടുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) 24 മണിക്കൂറും ലഭ്യമാക്കാന്‍ ആര്‍ബിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തലാണ് എന്‍ഇഎഫ്ടി സംവിധാനത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ ആലോചിച്ചിട്ടുള്ളത്. 2019 ഡിസംബര്‍ മുതല്‍ 24 മണിക്കൂറും നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറിന്റെ സേവനം നടപ്പിലാക്കുകയെന്നതാണ് ആര്‍ബിഐയുടെ പ്രധാന ലക്ഷ്യം. 

അതേസമയം നെഫ്റ്റ് സേവനം ഇപ്പോള്‍ ബാങ്കിങ് പ്രവര്‍ത്തനത്തെ സമയത്തെ ആശ്രയിച്ചാണ് നടപ്പിലാക്കിയിട്ടുള്ളത്.  ബാങ്കിന്റെ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ എട്ട്  മണി മുതല്‍ ഏഴ് വരെയാണ് നെഫ്റ്റ് സേവനങ്ങള്‍ നടപ്പിലാക്കുന്നത്.  അതേസമയം രാജ്യത്ത് നോട്ടിടപാടുകള്‍ കുറച്ച് രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാറും ആര്‍ബിഐയും തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് രാജ്യത്ത് 2019 ഡിസംബര്‍ മാസം നെഫ്റ്റ് ഇടപാടുകള്‍ 24 മണിക്കൂര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. 

എന്നാല്‍ ആര്‍ടിജിഎസ്, നെഫ്റ്റ് പേയ്‌മെന്റുകള്‍ക്ക് ബാങ്കുകളുടെ പക്കല്‍ നിന്ന് ഈടാക്കിയിരുന്ന അധിക ചാര്‍ജ്  അടുത്തിടെ ആര്‍ബിഐ ഒഴിവാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കളില്‍ നിനിന്ന് ഈടാക്കുന്ന തുകയും ബാങ്കുകള്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ആര്‍ബിഐ മുന്നോട്ടുവെച്ചിട്ടുണ്ട്. 

Related Articles

© 2025 Financial Views. All Rights Reserved