
ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പെയ്മെന്റ് ഇടപാടുകള്‍ അനുദിനം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ ഡിജിറ്റല്‍ പേയ്മെന്റ് സുരക്ഷാ നിയന്ത്രണ നിയമങ്ങള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചത്. യുപിഎ പേയ്മെന്റുകള്‍, മൊബൈല്‍ വാലറ്റുകള്‍, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ നിയമത്തിന്റെ പരിധിയില്‍പെടും. ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ വഹിക്കുന്ന പങ്ക് കണക്കിലെടുത്ത് ആര്‍ബിഐ സുരക്ഷാ നിയന്ത്രണങ്ങള്‍ക്ക് ഉയര്‍ന്ന പ്രാധാന്യം കല്‍പ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം കൂടുതല്‍ സുരക്ഷിതമായ രീതിയില്‍ ഉപയോഗിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടയാണ് പുതിയ നിയമങ്ങള്‍ പുറത്തിറക്കുന്നത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ മൊബൈല്‍ വാലറ്റുകള്‍, യുപിഎ പേയ്മെന്റുകള്‍,ക്രെഡിറ്റ് , ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ ഡിജിറ്റല്‍ പേയ്മെന്റ് ഉപയോഗത്തില്‍ യാതൊരു മാറ്റവും ഉണ്ടാകില്ല. മുമ്പത്തെ പോലെ പേയ്മെന്റ് നടത്തുന്നത് തുടരാം.
നിലവില്‍ ഉപോയോഗിച്ച് വരുന്ന ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ അല്ലെങ്കില്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള ഇടപാടിലും മാറ്റം ഉണ്ടാകില്ല. ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപോയോഗിക്കുന്നവര്‍ക്ക് ബാങ്ക് അല്ലെങ്കില്‍ കാര്‍ഡ് ഇഷ്യൂവര്‍ ചില ഇടപാടുകള്‍ ഓണാക്കാനോ ഓഫാക്കാനോ ഉള്ള സൗകര്യം പ്രധാനം ചെയ്യുന്നുണ്ട്. കൂടാതെ കോണ്‍ടാക്ലെസ് ഇടപാടുകള്‍ ഉള്‍പ്പെടെ വിവിധ കാര്‍ഡ് സവിശേഷതകള്‍ക്കും ഇടപാടുകള്‍ക്കും പരിധി നിശ്ചയിക്കാനുള്ള ഓപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഉപോയോക്താക്കള്‍ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത് വൈഫൈ സംവിധാനമുള്ള കോണ്‍ടാക്ട്ലെസ് പോയ്മെന്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഒറ്റത്തവണ 5000 വരെയുള്ള ഇടപാടുകള്‍ നടത്താം. ഇടപാടുകാര്‍ക്ക് പിന്‍ നല്‍കേണ്ടതില്ല. നേരത്തെ പിന്‍ ആവശ്യമില്ലാത്ത കോണ്‍ടാക്ട്ലെസ് ഇടപാടുകളുടെ പരിധി 2000 രൂപയായിരുന്നു. 2021 ജനുവരി ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. യുപിഎ പേയ്മെന്റിനും തീരുമാനം ബാധകമാണ്.