
ക്രിപ്റ്റോകറന്‍സികള്‍ രാജ്യത്തെ സമ്പദ്ഘടനയിലെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന ആശങ്കയിലാണ് ആര്‍ബിഐയെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആശങ്ക സര്‍ക്കാരിനെ അറയിച്ചതായി ശക്തികാന്ത ദാസ് പറഞ്ഞു. ക്രിപ്റ്റോകറന്‍സികളെ എതിര്‍ത്ത മോണിറ്ററി സമിതിയുടെ നിരീക്ഷണം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇത്തരം കറന്‍സികള്‍ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി പകരം ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സികൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റല്‍ കറന്‍സിയുടെ പ്രഖ്യാനംവൈകാതെയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വ്യര്‍ച്വല്‍ കറന്‍സികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ 2018 ഏപ്രിലില്‍ റിസര്‍വ് ബാങ്ക് ധനകാര്യസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2020 മാര്‍ച്ചില്‍ സുപ്രീംകോടതി ഈ ഉത്തരവ് അസാധുവാക്കിയത് തിരിച്ചടിയായി. എക്സ്ചേഞ്ചുകളില്‍നിന്നും ട്രേഡേര്‍മാരില്‍നിന്നുമുള്ള ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്ക് അനുമതി ലഭിച്ചതോടെ ഇന്ത്യയിലും വ്യാപകമായി.
നിയമം പാസാക്കുകയാണെങ്കില്‍ ക്രിപ്റ്റോകറന്‍സി നിരോധിക്കുന്ന ലോകത്തെ ആദ്യത്തെ പ്രധാന ഇക്കണോമിയാകും ഇന്ത്യ. മറ്റുപ്രധാന രാജ്യങ്ങളും ക്രിപ്റ്റോ ഇടപാട് നിയന്ത്രിക്കുന്നതിന്റെ വഴികള്‍തേടുകയാണ്. ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്റ്റോകറന്‍സികള്‍ ട്രേഡ്ചെയ്യുന്ന ബ്ലോക്ക്ചെയിന്‍ ടെക്നോളജിയോ എതിര്‍ക്കുന്നില്ല. ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.