ധനകാര്യ സേവന മേഖലയില്‍ ഉന്നത സാങ്കേതിക വിദ്യയുടെ പങ്ക് സംബന്ധിച്ച് ആശങ്കയുമായി ആര്‍ബിഐ

July 03, 2021 |
|
News

                  ധനകാര്യ സേവന മേഖലയില്‍ ഉന്നത സാങ്കേതിക വിദ്യയുടെ പങ്ക് സംബന്ധിച്ച് ആശങ്കയുമായി ആര്‍ബിഐ

ന്യൂഡല്‍ഹി: ധനകാര്യ സേവന മേഖലയില്‍ ഉന്നത സാങ്കേതിക വിദ്യയുടെ പങ്ക് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി റിസര്‍വ് ബാങ്കിന്റെ പ്രതിമാസ ധനകാര്യ സ്ഥിരതാ റിപ്പോര്‍ട്ട്. ബിഗ്‌ടെക്ക് സംരംഭങ്ങളുടെ ബാങ്കുകള്‍ക്ക് സമാനമായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍, പ്രവര്‍ത്തനങ്ങളിലെ മറ്റു വെല്ലുവിളികള്‍ എന്നിവയിലെല്ലാം അടുത്തിടെ അപകട സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ബാങ്ക് വിലയിരുത്തുന്നു.

വികസിതവും വളര്‍ന്നുവരുന്നതുമായ നിരവധി വിപണി സമ്പദ്വ്യവസ്ഥകളിലെ പേയ്‌മെന്റ് സംവിധാനങ്ങള്‍, ക്രൗഡ് ഫണ്ടിംഗ്, അസറ്റ് മാനേജുമെന്റ്, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് എന്നിവയില്‍ ബിഗ് ടെക്ക് ഇപ്പോള്‍ നിരവധി ഡിജിറ്റല്‍ ധനകാര്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ഉയര്‍ത്തുന്ന ആശങ്കകള്‍ കൂടി തിരിച്ചറിയണമെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.   

സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനെ പിന്തുണയ്ക്കുന്നത്, കാര്യക്ഷമത ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നടപടികളിലൂടെ ബാങ്കുകളുടെ മത്സരശേഷി എന്നിങ്ങനെയുള്ള നേട്ടങ്ങള്‍ ബിഗ് ടെക്ക് ധനകാര്യ മേഖലയില്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിനൊപ്പം ചില നയപ്രശ്‌നങ്ങളും ഉയര്‍ന്നു വരുന്നു. ''പ്രത്യേകിച്ചും, ബാങ്കുകള്‍ക്ക് തുല്യമായ നിലയില്‍ പ്രവര്‍ത്തിക്കുന്നത്, പ്രവര്‍ത്തന വെല്ലുവിളികള്‍, ആന്റിട്രസ്റ്റ് നിയമങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍, ടൂ-ബിഗ്-ടു-ഫെയില്‍ പ്രശ്‌നങ്ങള്‍, സൈബര്‍ സുരക്ഷ, ഡാറ്റ സ്വകാര്യത, എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ രൂക്ഷമായിട്ടുണ്ട്,'' റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബിഗ് ടെക് ചുരുങ്ങിയത് മൂന്ന് സവിശേഷ വെല്ലുവിളികളെങ്കിലും ഉയര്‍ത്തുന്നതായി കേന്ദ്രബാങ്ക് വിലയിരുത്തുന്നു. ഒന്നാമത്തേത്, അവ ബിസിനസിന്റെ വിവിധ (സാമ്പത്തികേതര) തലങ്ങളില്‍ വിഹരിക്കുന്നു എന്നതാണ്. അദൃശ്യമായ ഭരണ നിര്‍വഹണ ഘടനകളെ മറികടക്കാന്‍ അവയ്ക്ക് സാധിക്കും. രണ്ടാമതായി, അവര്‍ക്ക് ധനകാര്യ സേവനങ്ങളില്‍ മേധാവിത്തം പുലര്‍ത്തുന്നതിന് ശേഷിയുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved