അടിയന്തിര സാഹചര്യത്തില്‍ ആര്‍ബിഐ പലിശനിരക്ക് കുറക്കാന്‍ സാധ്യത; യുഎസ് ഫെഡറിന് പിന്നാലെ ആര്‍ബിഐ വായ്പാ നയത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുമ്പോള്‍

March 16, 2020 |
|
News

                  അടിയന്തിര സാഹചര്യത്തില്‍ ആര്‍ബിഐ പലിശനിരക്ക് കുറക്കാന്‍ സാധ്യത; യുഎസ് ഫെഡറിന് പിന്നാലെ ആര്‍ബിഐ വായ്പാ നയത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുമ്പോള്‍

ന്യൂഡല്‍ഹി: കോവിഡ്-19 ന്റെ ആഘാതത്തില്‍ ആഗോളതലത്തില്‍ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. യുഎസ് ഫെഡ് റിസര്‍വ്വ്  പലിശ നിരക്ക് പൂജ്യമാക്കി വെട്ടിക്കുറച്ചിട്ടുണ്ട് നിലവിലെ സാഹചര്യത്തില്‍. ഉത്പ്പാദന മേഖലയും, ഉപഭോഗ മേഖലയുമെല്ലാം വൈറസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിശ്ചലമായിരിക്കുകയാണ്.അതേസമയം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും അടിയന്തിര സാഹചര്യം വിലയിരുത്തി പലിശ നിരക്ക് കുറക്കുമെന്നാണ് വിവരം. ഇന്ന് വൈകുന്നേരത്തോടെ പുതിയ പലിശനിരക്ക് ആര്‍ബിഐ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

അതേസമയംമാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായി യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്ക് പൂജ്യം ശതമാനത്തലേയ്ക്ക് കുറച്ചിട്ടുണ്ട്,. രണ്ടാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് അടിയന്തിര തീരുമാനത്തിന് യുഎസ് ഫെഡറല്‍ റിസര്‍വ്വ് മുതിര്‍ന്നത്.  

2008  ലും യുഎസ് ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്കില്‍  കുറവ് വരുത്തിയിരുന്നു. മാന്ദ്യത്തില്‍ നിന്ന് വിപണിയെ ശക്തിപ്പെടുത്തുകയെന്നതാണ് നിലവിലെ സാഹചര്യത്തിലൂടെ ലക്ഷ്യമിടുന്നത്. മാര്‍ച്ച് മൂന്നിനാണ് ഇതിനുമുമ്പ് നിരക്ക് അരശതമാനമായി കുറച്ചത്. അന്നുതന്നെ പലിശനിരക്ക് പൂജ്യമാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎസ് ഫെഡ് റിസര്‍വ്വ് പലിശ നിരക്ക് കുറക്കാന്‍ വീണ്ടും മുതിരുന്നത്.  

Related Articles

© 2025 Financial Views. All Rights Reserved