
ന്യൂഡല്‍ഹി:രാജ്യത്ത് നോട്ടിടപാടുകള്‍ കുറഞ്ഞ് ഡിജിറ്റല്‍ പണമിടപാട് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്ത് വിനിമയത്തിലുള്ള നോട്ടുകളുടെ എണ്ണം കുറയുകയും ചെയ്തു. ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വിനിമയത്തിലുള്ള നോട്ടുകളുടെ എണ്ണം 3.5 ലക്ഷം കോടിയാണ്. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് 61 ശതമാനമായി ഉയരുകയും മൂല്യം 19 ശതമാനവുമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക്്‌സ് പണമിടപാട് രാജ്യത്ത് ഉണ്ടാക്കിയ മുന്നേറ്റം വിലയിരുത്തിയാണ് ആര്‍ബിഐ പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
2014 ഒക്റ്റോബറിനും 2016 ഒക്റ്റോബറിനുമിടയില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ മൊത്തം മൂല്യത്തില്‍ (എന്‍ഐസി) ശരാശരി 14 ശതമാനം വാര്‍ഷിക വര്‍ധനയാണ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2019 ഒക്ടോബര്‍ വരെ വിനിമയത്തിലുണ്ടായതും, പ്രചാരത്തിലുണ്ടായതുമായ നോട്ടുകള്‍ 26,04,953 കോടി വര്‍ധനവ് രേഖപ്പെടുത്തുമായിരുന്നു. എന്നാല്‍ അതിന് തടയിടാന്‍ ഡിജിറ്റല്‍ പണമിടപാടിന് സാധിച്ചു. മാത്രമല്ല NIC (notes in circulation ) 2019 ഒക്ടോബറില്‍ എന്‍ഐസി 22,31,090 കോടിയായി ചുരുങ്ങി.
എന്നാല്‍ ആകെ വിനിമയത്തിലുള്ള കറന്‍സിയുടെ മൂല്യത്തില്‍ (സിഐസി) നിന്ന് നാണയങ്ങളുടെ മൂല്യം കണക്കാക്കിയും, വെട്ടിക്കുറച്ചുമാണ് എ്ന്‍ഐസി പ്രധാനമായും കണക്കാക്കുക. മൊത്ത ആഭ്യന്തര ഉത്പ്പാദനത്തില്‍ കറന്‍സി വിനമയം തന്നെയാണ് വിലയിരുത്തുക. നോട്ട് അസാധുവക്കിലിന്റെ സാഹചര്യത്തിലുള്ള ജിഡിപിയുടെയും പണത്തിന്റെയും അനുപാതം 2016-207 സാമ്പത്തിക വര്‍ഷം 8.7 ശതമാനവും, 2017-2018 10.7 ശതമാനവും, 2018-2019 സാമ്പത്തിക വര്‍ഷം 11.2 ശതമാനവും ആണ്.