ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാനായി ആര്‍ബിഎല്‍ ബാങ്കും ഐസിഐസിഐ പ്രുഡന്‍ഷ്യലും കൈകോര്‍ക്കുന്നു

December 10, 2020 |
|
News

                  ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാനായി ആര്‍ബിഎല്‍ ബാങ്കും ഐസിഐസിഐ പ്രുഡന്‍ഷ്യലും കൈകോര്‍ക്കുന്നു

കൊച്ചി: ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാനായി ആര്‍ബിഎല്‍ ബാങ്കും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സും ബാങ്കഷ്വറന്‍സ് പങ്കാളിത്തത്തിനു തുടക്കം കുറിച്ചു. 28 സംസ്ഥാനങ്ങളിലായുള്ള ആര്‍ബിഎല്‍ ബാങ്കിന്റെ 398 ശാഖകളിലൂടെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭിക്കുവാന്‍ ഇതു വഴിയൊരുക്കും. ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റെ വിതരണ ശൃംഖല വിപുലമാക്കാന്‍ ഈ നീക്കം സഹായിക്കും.

ഇരു സ്ഥാപനങ്ങള്‍ക്കും മൂല്യം നല്‍കുന്നതാണ് ഈ സഹകരണമെന്ന് ആര്‍ബിഎല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ വിശ്വവീര്‍ അഹൂജ പറഞ്ഞു. ഉപഭോക്തൃ സൗഹൃദവും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതുമായ സേവനങ്ങളാവും ഇതിലൂടെ ലഭിക്കുകയെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ എന്‍ എസ് കണ്ണന്‍ ചൂണ്ടിക്കാട്ടി.

നേരത്തെ, ഓഹരിയാക്കി മാറ്റാനാവാത്ത കടപത്രങ്ങളുടെ (എന്‍സിഡി) പ്രൈവറ്റ് പ്ലെയ്‌സ്‌മെന്റ് വഴി 1200 കോടി രൂപ ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് സമാഹരിച്ചിരുന്നു. ക്രിസില്‍ എഎഎ സ്റ്റേബിള്‍, ഐസിആര്‍എ എഎഎ(സ്റ്റേബിള്‍) റേറ്റിങുകള്‍ ഉള്ള എന്‍സിഡികള്‍ വഴിയായിരുന്നു സമാഹരണം. കടപത്രങ്ങള്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഹോള്‍സെയില്‍ ഡെറ്റ് മാര്‍ക്കറ്റിലുമാണ് ലിസ്റ്റു ചെയ്തത്.

6.85 ശതമാനം കൂപ്പണ്‍ നിരക്കും പത്തു വര്‍ഷ കാലാവധിയുമുള്ള ഇവ അഞ്ചു വര്‍ഷത്തിനു ശേഷം തിരികെ വിളിക്കാനുള്ള അവസരവുമുണ്ട്. എന്‍സിഡി വഴിയുള്ള തങ്ങളുടെ ആദ്യ നീക്കത്തിനു ലഭിച്ച പ്രതികരണം മികച്ചതായിരുന്നു എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ എന്‍ എസ് കണ്ണന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഭാവിയിലെ ബിസിനസ് വളര്‍ച്ചയ്ക്കായാണ് സമാഹരിച്ച പണം കമ്പനി വിനിയോഗിക്കുക.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved