
ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ കടം എത്രയാണ് ? ഇന്ത്യന്‍ വ്യാവസായിക ലോകത്ത് പലപ്പോഴായി ഉയര്‍ന്നു വരുന്ന ചോദ്യമാണിത്. എന്നാലിപ്പോള്‍ അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ കടം 90,000 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ കടം 46,000 കോടി രൂപയല്ലെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വിദേശ രാജ്യങ്ങളിലുള്ള ബാങ്കുകള്‍, കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട ബിഎസ്എന്‍എല്‍ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, ടെലികോം കമ്പനികള്‍ എന്നിവര്‍ക്കെല്ലാം പണം കിട്ടാനുണ്ടെന്നും, മെയ് 21ന് വിശദ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ആര്‍ബിഎസ്എ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നത് ആര്‍ബിഎസ്എ അഡൈവസേഴ്‌സ എല്‍എല്‍പിയാണ് ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
എന്നാല്‍ കമ്പനിയുടെ കടം പലിശ സഹിതം വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. കടം 75,000 കോടി രൂപ മുതല്‍ 90,000 കോടി രൂപ വരെയും അതിന് മുകളിലേക്കുംയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രയപ്പെടുന്നത്. ആര്‍കോമിന്റെ കടം വര്‍ധിച്ചതും റാഫേല്‍ അഴിമതി കേസില്‍ വിമര്‍ശനങ്ങളുണ്ടാക്കിയതും രാജ്യത്ത് രാഷ്ട്രീയപരമായ സംവാദങ്ങള്‍ക്ക് കാരണമായിരുന്നു.