
ന്യൂഡല്‍ഹി: റിയല്‍മിയുടെ ഇന്ത്യന്‍ മേധാവിയും സിഇഒയുമായ മാധവന്‍ ഷേത്ത് ഉപയോഗിക്കുന്നത് ഐഫോണെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം പുറത്തുവന്നതോടെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. റിയല്‍മീ 3, റിയല്‍മീ 3 എ എന്നീ മോഡലുകളുടെ അപ്‌ഡേഷന്‍ വിവിരങ്ങള്‍ ട്വീറ്റ് ചെയ്തപ്പോഴാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍ മാധവന്‍ ഷേത്ത് ഉപയോഗിക്കുന്ന ഫോണ്‍ ഐ ഫോണാണെന്ന് തെളിഞ്ഞത്.
ട്വിറ്റിന്റെ താഴെയായി ഐഫോണ്‍ അപ്‌ഡേന്‍ എന്ന് തെളിഞ്ഞതോടെയാണ് മാധവന്‍ ഷേത്ത് കുരുക്കില്‍ പെട്ടത്. അതേസമയം സംഭവം വിവിദമായതോടെ ട്വിറ്റ് അപ്‌ഡേഷനെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങളാണ് കടന്നുവരുന്നത്. ട്വിറ്ററില്‍ അപ്‌ഡേഷന്‍ നടത്തിയത് മാധവന്‍ ഷേത്ത് ആയിരിക്കില്ലെന്നും മറ്റാരെങ്കിലുമാകും അപ്‌ഡേഷന്‍ നടത്തിയതെന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നത്. ട്രോളുകളുടെ പിന്നാമ്പുറവും സോഷ്യല്‍ മീഡയയില്‍ ഇപ്പോള്‍ സജീവമായി ചര്‍ച്ചായായി മാറിയിട്ടുണ്ട്.
അതേസമയം പല കമ്പനികളുടെയും ഉത്പ്പന്നങ്ങള്‍ പ്രചരിപ്പിക്കാന്‍ വിവിധ കമ്പനികളെ ചുമതലപ്പെടുത്താറുണ്ടെന്നും ചിലപ്പോള്‍ അങ്ങനെ സംഭവിക്കാനും സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തല്‍. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയ കമ്പനികളിലൊന്നായ റിയല്‍മി.കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളുമായി എത്തി ഇന്ത്യന്‍ വിപണിയില്‍ പെട്ടെന്നു തന്നെ തരംഗമായ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയാണിത്.റിയല്‍ മി. റിയല്‍ മീ 3 പ്രോ, റിയല്‍ 5 പ്രോ തുടങ്ങിയ മോഡലുകള്‍ ഓണ്‍ലൈന്‍ മുഖേനയും റീട്ടെയ്ലായും ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണി രംഗം കീഴടക്കിയത്.
ഇതിന് മുന്‍പും പല പ്രമുഖരും ഇത്തരം കുരുക്കില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വണ്‍പ്ലസ് ബ്രാന്‍ഡ് അംബാസിഡര്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍, വാവേയ് ബ്രാന്‍ഡ് അംബാസിഡര്‍ ആയ നടി ഗാള്‍ ഗാഡോട്ട് തുടങ്ങിവരും ഇ്ത്തരം വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.