
ദില്ലി: സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഉപഭോഗം മന്ദഗതിയിലാണെങ്കിലും രാജ്യത്തെ റീട്ടെയില്‍ വിപണി 2025ഓടെ 1.3 ട്രില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുമെന്ന് സര്‍വേ. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ്, റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായി നടത്തിയ സര്‍വേയിലാണ് വെളിപ്പെടുത്തല്‍. ഇന്ത്യയുടെ ദീര്‍ഘകാല ഉപഭോഗവും റീട്ടെയില്‍ വളര്‍ച്ചയും ഭാവിയിലെ വളര്‍ച്ചക്ക് അടിത്തറ പാകിയിട്ടുണ്ട്. 2025 ഓടുകൂടി വിപണി 1.1 -1.3 ട്രില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ഡാറ്റ,സാങ്കേതിക വിദ്യ എന്നിവയലുണ്ടാകുന്ന കുതിച്ചുചാട്ടവും വിതരണ മേഖലയിലെ ഇന്നൊവേഷനും റീട്ടെയില്‍ വിപണിയുടെ ഭാവി ഭദ്രമാക്കാന്‍ കാരണമായി. രാജ്യത്തെ ഡിജിറ്റല്‍ മേഖലയിലെ കുതിച്ചുചാട്ടം റീട്ടെയില്‍ മേഖലയിലേക്ക് കൂടി പടര്‍ന്ന് പന്തലിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഭാവിയില്‍ റീട്ടെയില്‍ മേഖല കൂടുതല്‍ ഡിജിറ്റല്‍വത്കരണം നടപ്പാക്കാനുള്ള സാധ്യതയും കൂടിവരികയാണ്, ഓണ്‍ലൈന്‍ മേഖലയിലെ സമ്മര്‍ദ്ദം ഏറി വരുന്നതും ചെലവ് കൂടുന്നതും റീട്ടെയില്‍ മേഖല ചുരുങ്ങാനിടയാക്കുന്നതും വിപണിയില്‍ ഇന്നൊവേഷന്‍ നടപ്പാക്കാന്‍ റീട്ടെയിലര്‍മാരെ നിര്‍ബന്ധിതരാക്കി. ഇത് റീട്ടെയില്‍ വിപണിയില്‍ മികച്ച ബിസിനസ് മാതൃകകള്‍ സൃഷ്ടിക്കാനും കാരണമായതായി സര്‍വേ റിപ്പോര്‍ട്ട വ്യക്തമാക്കുന്നു. ഇ-കൊമേഴ്‌സ് വളര്‍ച്ച വളരെ ശക്തമാണെന്ന് റിപ്പോര്‍ട്ട് സൂചനയുണ്ട്. എന്നാല്‍ വിവിധ വിഭാഗങ്ങളില്‍ ആഴച്ചിലിറങ്ങഇ വിഹിതം സ്വന്തമാക്കുന്നതില്‍ വ്യത്യാസമുണ്ട്. ഇ-കൊമേഴ്‌സ് വിപണിയുമായും ആധുനിക രീതിയിലുള്ള വ്യാപാരവും കടുത്ത മത്സരവും നിലനില്‍ക്കുമ്പോഴും റീട്ടെയില്‍ വിപണി ഇനിയും ഉപഭോക്താക്കള്‍ കൈവിടാന്‍ തയ്യാറായിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.